Friday, March 13, 2026 Last Updated 48 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.06 AM

സപ്‌ളൈകോ ക്രിസ്‌മസ്‌പുതുവത്സര ഫെയറുകള്‍ക്ക്‌ നാളെ തുടക്കം

uploads/news/2025/12/817061/1.jpg

തിരുവനന്തപുരം: സപ്‌ളൈകോ ക്രിസ്‌മസ്‌പുതുവത്സര ഫെയറുകള്‍ക്ക്‌നാളെ തുടക്കം. ഫെയറുകളുടെ സംസ്‌ഥാനതല ഉദ്‌ഘാടനം മന്ത്രി ജി. ആര്‍. അനില്‍ നാളെ രാവിലെ പത്തിന്‌ തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ നിര്‍വഹിക്കും. 31 വരെയാണ്‌ ഫെയറുകള്‍.
ആറ്‌ ജില്ലകളില്‍ പ്രത്യേകമായി തയാറാക്കിയ സ്‌ഥലങ്ങളിലാണ്‌ ഫെയറുകള്‍ നടത്തുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം പത്തനംതിട്ട റോസ്‌ മൗണ്ട്‌ ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈന്‍ൈ്രഡവ്‌, തൃശൂര്‍ തേക്കിന്‍കാട്‌ മൈതാനം എന്നിവിടങ്ങളിലാണ്‌ പ്രത്യേക ഫെയറുകള്‍ സംഘടിപ്പിക്കുന്നത്‌. സംസ്‌ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്‌ളൈകോയുടെ ഒരു പ്രധാന വില്‌പനശാല ക്രിസ്‌മസ്‌ ഫെയര്‍ ആയി മാറും. പ്രമുഖ ബ്രാന്‍ഡുകളുടെ 280ലധികം ഉല്‍പ്പന്നങ്ങള്‍ക്ക്‌ പ്രത്യേകം ഓഫറുകളും ബ്രാന്‍ഡഡ്‌ നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ അഞ്ചു മുതല്‍ 50% വരെ വിലക്കുറവും നല്‍കും. സപ്‌ളൈകോ നിലവില്‍ നടപ്പിലാക്കി വരുന്ന 20 കിലോഗ്രാം അരി 25 രൂപയ്‌ക്ക് ഫെയറുകളിലും ലഭ്യമാകും.
500 രൂപയ്‌ക്ക് മുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക്‌ ഒരു കിലോ ശബരി ഉപ്പ്‌ ഒരു രൂപയ്‌ക്ക് നല്‍കും. ക്രിസ്‌മസിനോട്‌ അനുബന്ധിച്ച്‌ സാന്റ ഓഫര്‍ എന്ന പേരില്‍ 12 ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റും ഡിസംബര്‍ 22 മുതല്‍ സപ്‌ളൈകോ വില്‍പ്പനശാലകളില്‍ ലഭിക്കും.
കേക്ക്‌, പഞ്ചസാര, തേയില, പായസം മിക്‌സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റാണ്‌ 500 രൂപയ്‌ക്ക് നല്‍കുന്നത്‌.
ക്രിസ്‌മസിനോട്‌ അനുബന്ധിച്ച്‌ ഉപഭോക്‌താക്കള്‍ക്കായി പ്രത്യേക കൂപ്പണുകളും സപ്‌ളൈകോ ഒരുക്കുന്നുണ്ട്‌.
സപ്‌ളൈകോയുടെ പെട്രോള്‍ പമ്പുകളില്‍നിന്നു 250 രൂപയ്‌ക്ക് ഇന്ധനം നിറയ്‌ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ആയിരം രൂപയ്‌ക്ക് മുകളില്‍ ഇന്ധനം നിറയ്‌ക്കുന്ന മറ്റു വാഹനങ്ങള്‍ക്കും ഈ കൂപ്പണുകള്‍ നല്‍കും.
ആയിരം രൂപയ്‌ക്ക് സബ്‌സിഡി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈ പ്രത്യേക കൂപ്പണ്‍ ഉപയോഗിച്ചാല്‍ 50 രൂപ ഡിസ്‌കൗണ്ട്‌ ലഭിക്കും.
സപ്‌ളൈകോ അത്യാധുനികരീതിയില്‍ സംവിധാനം ചെയ്യുന്ന ഷോപ്പിംഗ്‌ മാളായ സിഗ്‌നേച്ചര്‍ മാര്‍ട്ട്‌ ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും.
തലശേരി സിഗ്‌നേച്ചര്‍ മാര്‍ട്ട്‌ ജനുവരി 10നും കോട്ടയം സിഗേ്നച്ചര്‍ മാര്‍ട്ട്‌ ജനുവരി മൂന്നാം വാരവും ഉദ്‌ഘാടനം ചെയ്യും.
മുന്‍ഗണനാ വിഭാഗത്തിലേയ്‌ക്ക് റേഷന്‍കാര്‍ഡുകള്‍ തരം മാറ്റാനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസാന 31 ലേക്ക്‌ നീട്ടിയിട്ടുണ്ട്‌.

Ads by Google
Sunday 21 Dec 2025 10.06 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW