-->
ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ശ്രദ്ധേയായ താരമാണ് കൃതി സനോൺ. 2014 ലെ ഹീറോപന്തി എന്ന ചിത്രത്തിലൂടെ ടൈഗർ ഷ്രോഫിനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരം ബോളിവുഡിൽ ഏറെ തിരക്കുള്ള താരം കൂടിയാണ്. അഭിനയം കൊണ്ടും നൃത്ത പാടവംകൊണ്ടും പ്രേക്ഷകരെ പലപ്പോഴും വിസ്മയിപ്പിക്കാറുണ്ട് താരം.
റെഡ് കാർപെറ്റിലും സോഫ്റ്റ് ഗ്ലാം ഫോട്ടോഷൂട്ടിലും ഫാഷൻ ട്രെയിൽബ്ലേസറായി കൃതി തിളങ്ങാറുണ്ട്. ഫാഷനിലെ ഡ്രാമ നിലനിര്‍ത്തി ശാന്തമായും, സുഗമമായും, ഗംഭീരമായും തിളങ്ങുന്ന ഔട്ട്ഫിറ്റുകളാണ് താരം ധരിക്കാറുള്ളത്.
ഇപ്പോഴിതാ മോഡേണ്‍ ലൈലാക്ക് ഔട്ട്ഫിറ്റില്‍ ഫെയറി ടെയ്ല്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് കൃതി സനോണ്‍. ആൻഡ്രൂ ക്വോണിന്റെ ലാവെൻഡർ ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. സ്ട്രാപ്പ്ലെസ് ബോഡിസിനൊപ്പം സബ്റ്റില്‍ കട്ട്-ഔട്ടുള്ള ലാവെന്‍ഡര്‍ ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. ലോംഗ് പ്ലീറ്റഡ് സ്കർട്ടാണ് താരം ധരിച്ചിരിക്കുന്നത്. ഇതിലേക്ക് ഘടിപ്പിച്ച സ്കാർഫ്-സ്റ്റൈൽ ഡീറ്റെയിലിംഗ്, കൃതിയുടെ നെക്കിലൂടെ പൊതിഞ്ഞ് ഒരു റൊമാന്റിക് ടച്ച് നല്‍കുന്നുണ്ട്. പാസ്റ്റൽ ലിലാക്ക് താരത്തിന്റെ സ്കിൻ ടോണിന്, ലൈറ്റ് ലുക്ക് നല്‍കുന്നുണ്ട്. ഒപ്പം പർപ്പിൾ ടോണിൽ ഡ്രോപ്പ് കമ്മലുകളും സ്റ്റേറ്റ്മെന്റ് റിംഗ്സുമാണ് താരം ഈ ഔട്ട്ഫിറ്റിനൊപ്പം അണിഞ്ഞത്. ‘‘ലിവിംഗ് ഇന്‍ ഫെയറി ടെയ്ല്‍...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്.
കരിയറിലും തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോള്‍. ബോളിവുഡ് ഹംഗാമ ഇന്ത്യ എന്റർടൈൻമെന്റ് അവാർഡ് 2025 ൽ ആക്ടർ ഓഫ് ദി ഇയർ ഫീമെയില്‍ അവാർഡ് നേടി. ഒരു നിർമ്മാതാവ് എന്ന നിലയിൽ അവരുടെ ആദ്യ വർഷത്തെ അടയാളപ്പെടുത്തിയ ദോ പാട്ടിയിലെ പ്രകടനവും ഏറെ അഭിനന്ദനം നേടിയിരുന്നു. ദോ പാട്ടിയിൽ ഇരട്ട കഥാപാത്രങ്ങളാണ് താരം ചെയ്തത്.