-->
മലയാളം-തെലുങ്ക് പിന്നണിഗാനരംഗത്ത് തിളങ്ങി നില്‍ക്കുന്ന ഗായികയാണ് അഭയ ഹിരണ്മയി. ‘ഖൽബില് തേനൊഴുകണ കോയിക്കോട്’ എന്ന ഗാനത്തിലൂടെയാണ് അഭയ ശ്രദ്ധ നേടിയത്. പാട്ടിലും ഫാഷനിലും ഒരുപോലെ തിളങ്ങുന്ന അഭയ സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടാനും അഭയയ്ക്ക് കഴിഞ്ഞു.
ലിവിംഗ് റ്റുഗദര്‍ ജീവിതവുമായി ബന്ധപ്പെട്ടായിരുന്നു അഭയ ഹിരണ്‍മയി വിവാദ താരമായി മാറിയത്. തങ്ങള്‍ ലിവിംഗ് റ്റുഗദര്‍ ജീവിതത്തിലാണെന്ന് പരസ്യമായി പറഞ്ഞതോടെയായിരുന്നു അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. വര്‍ഷങ്ങള്‍ക്കിപ്പുറം ആ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോരികയായിരുന്നു അഭയ. പതിവില്‍ നിന്നും വ്യത്യസ്തമായി കാരണം പറയാതെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. ആ വേര്‍പിരിയലിനു ശേഷവും തന്റെ ജീവിതം അടിച്ചുപൊളിക്കുകയാണ് അഭയ. സോഷ്യല്‍ മീഡിയയിലൂടെ ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളടക്കം പങ്കിട്ട് അഭയ പ്രേക്ഷകരുടെ ഹൃദയം നേടാറുണ്ട്.
ഇക്കഴിഞ്ഞ ദിവസം കോട്ടയം ലുലുവിൽ കണ്‍സര്‍ട്ടില്‍ അഭയ ധരിച്ച വേഷവും അതിന്റെയൊപ്പം ചെയ്ത നൃത്തവും വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഓഫ് ഷോള്‍ഡര്‍ ഫ്ലോറല്‍ ഡ്രസ്സില്‍ അല്‍പ്പം ഗ്ലാമറായ ഡാന്‍സാണ് പാട്ടിനൊപ്പം അഭയ ചെയ്തത്.
ഇപ്പോഴിതാ അതിനുള്ള മറുപടി പറയുകയാണ് താരം.
‘‘കൊച്ചിയില്‍ നടന്ന ആ ഷോയില്‍ ഞാനൊരു പച്ച ഡ്രസ്സാണ് ധരിച്ചത്. സ്റ്റേജില്‍ ഞാന്‍ ഡാന്‍സും ചെയ്തിരുന്നു. അപ്പോ അതിന്റെ താഴെ വരുന്ന കമന്റ്സുകള്‍ ഒന്ന് കാണണം. അത്രയും നെഗറ്റീവ് കമന്റുകളാണ് വരുന്നത്. ഭയങ്കര വിചിത്രമായ കമന്റുകളാണ് പലരും കുറിച്ചിരിക്കുന്നത്. ഞാനൊരു ആര്‍ട്ടിസ്റ്റാണ്. സ്റ്റേജില്‍ കയറുമ്പോഴാണ് ഞാന്‍ ബ്രെയിന്‍ സ്വിച്ച് ഓഫ് ചെയ്യുന്നത്. ഇപ്പോ നിങ്ങളോട് സംസാരിക്കുമ്പോഴും ഞാന്‍ മ്യൂസിക്കിനെക്കുറിച്ചും അതിന്റെ ഡയറക്ഷനെക്കുറിച്ചുമാണ് ചിന്തിക്കുന്നത്. നിങ്ങളോട് സംസാരിക്കുമ്പോഴും ബ്രെയിനിന്റെ ഒരു ലൈന്‍ എന്റെ സംഗീതത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. എന്നെ സംബന്ധിച്ച് എന്റെ മുന്നിലിരിക്കുന്ന ആളുകളെ എന്റര്‍ടെയിന്‍ ചെയ്യിക്കുക എന്നതു മാത്രമാണ് ലക്ഷ്യം. അവരെ എന്റര്‍ടെയിന്‍ ചെയ്യുന്ന കൂട്ടത്തില്‍ ഞാനും എന്റര്‍ടെയിനാകണം. എന്നാല്‍ മാത്രമേ എനിക്ക് എന്റര്‍ടെയിന്‍മെന്റ് ഫുള്ളായി നല്‍കാന്‍ പറ്റൂ.
ഞാൻ സ്റ്റേജിലോ പ്ലാറ്റ്‌ഫോമിലോ കയറിക്കഴിഞ്ഞാൽ എന്റെ തലച്ചോറ് ഓഫ് ആകും, അപ്പോൾ പ്രേക്ഷകർക്കായി സ്റ്റേജിൽ നൃത്തം ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു. അങ്ങനെ ഞാന്‍ എന്റെ രീതിക്ക് ഡാന്‍സ് ചെയ്ത് എന്റെ മുന്നിലിരിക്കുന്നവര്‍ക്ക് വേണ്ടി പാട്ടു പാടുന്നതിനാണ് പലരും മോശം കമന്റുകള്‍ കുറിച്ചത്. ഭയങ്കര മോശം കമന്റുകളാണ് വരുന്നത്...’’ അഭയ ഹിരണ്മയി പറഞ്ഞു. അഭയയുടെ ഈ വീഡിയോയ്ക്ക് താഴെയും നിരവധി നെഗറ്റീവ് കമന്റുകള്‍ വരുന്നുണ്ട്. ‘ചിത്ര ചേച്ചിയും സുജാത ചേച്ചിയും ഒക്കെ നമ്മളെ എന്റര്‍ടെയിന്‍ ചെയ്യുന്നുണ്ട്.... ഇതു പോലെ കോലം കെട്ടിയല്ലെന്നു മാത്രം, മര്യാദക്ക് പാടിയാൽ പോരെ ഈ കോലം കെട്ടൽ വേണോ... ഇവര് നല്ല പാട്ടുകാരി ആണ്, ആ വീഡിയോ കണ്ടപ്പോൾ തന്നെ എന്റെ ബ്രെയിൻ സ്വിച്ച് ഓഫ് ആയി, ഇത് പാട്ടുകാരിയാണോ, ഡാന്‍സ്കാരിയാണോ...’ എന്നതടക്കമാണ് കമന്റുകള്‍.