Thursday, March 12, 2026 Last Updated 19 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 10.38 AM

ഓക്‌സിജന്‍ മഹാപ്രതിഭാ പുരസ്‌കാരം വിതരണംചെയ്‌തു

uploads/news/2025/12/816916/2.jpg

കൊച്ചി : കേരളത്തിലെ പ്രമുഖ ഇലക്‌ട്രോണിക്‌സ്‌ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദ്‌ ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏര്‍പെടുത്തിയ 'ഓക്‌സിജന്‍ മഹാ പ്രതിഭാ പുരസ്‌കാരങ്ങള്‍' വിതരണം ചെയ്‌തു. പാലാരിവട്ടം ദ്‌ റിനൈ കൊച്ചിന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിസ്‌തുലമായ സംഭാവനകള്‍ നല്‍കിയ പ്രതിഭകളെ ആദരിക്കുന്നതിനായാണ്‌ ഓക്‌സിജന്‍ പുരസ്‌കാരങ്ങള്‍ സംഘടിപ്പിച്ചത്‌.
സിനിമ, സാഹിത്യം, ശാസ്‌ത്രം, കായികം, സാമൂഹിക സേവനം എന്നീ അഞ്ച്‌ പ്രധാന വിഭാഗങ്ങളിലായാണ്‌ പുരസ്‌കാരങ്ങള്‍ നല്‍കിയത്‌. സിനിമ രംഗത്തെ സമഗ്ര സംഭാവനയ്‌ക്ക്‌ പ്രേം പ്രകാശ്‌, സാഹിത്യ മേഖലയിലെ മികവിന്‌ . കെ.ആര്‍. മീര, കായിക ലോകത്തെ നേട്ടങ്ങള്‍ക്ക്‌ അഞ്‌ജു ബോബി ജോര്‍ജ്‌, സാമൂഹിക സേവന രംഗത്തെ നിസ്‌തുല പ്രവര്‍ത്തനങ്ങള്‍ക്ക്‌ ദയാബായി, ശാസ്‌ത്ര-സാങ്കേതിക മേഖലയിലെ മികച്ച സംഭാവനകള്‍ക്ക്‌ ഡോ. സാബു തോമസ്‌ എന്നിവര്‍ പുരസ്‌കാരങ്ങള്‍ക്ക്‌ അര്‍ഹരായി.50,001 രൂപയും പ്രശസ്‌തിപത്രവും ശില്‍പവുമാണ്‌ പുരസ്‌കാര ജേതാക്കള്‍ക്ക്‌ സമ്മാനിച്ചത്‌.
പ്രമുഖ സംവിധായകന്‍ സിബി മലയില്‍, പ്രഫ. മാടവന ബാലകൃഷ്‌ണ പിള്ള, ഡോ. പോള്‍ മണലില്‍ എന്നിവര്‍ അംഗങ്ങളായുള്ള ജൂറിയാണ്‌ ജേതാക്കളെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തത്‌. ഓക്‌സിജന്‍ ഗ്രൂപ്പ്‌ സ്‌ഥാപകനും സി.ഇ.ഒയുമായ ഷിജോ കെ. തോമസ്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നിരവധി പ്രമുഖ രാജ്യാന്തര ബ്രാന്‍ഡുകളുടെ എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ 25 വര്‍ഷമായി ഉപഭോക്‌താക്കള്‍ നല്‍കുന്ന പിന്തുണയ്‌ക്ക്‌ പകരമായി സമൂഹത്തിന്‌ നല്‍കുന്ന സ്‌നേഹാദരമാണിതെന്ന്‌ ഓക്‌സിജന്‍ അറിയിച്ചു.
മികവിനെ പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിന്‌ മാതൃകയാക്കാവുന്ന വ്യക്‌തിത്വങ്ങളെ ആദരിക്കുകയും ചെയ്യുക വഴി തങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയാണ്‌ ഓക്‌സിജന്‍ ഗ്രൂപ്പ്‌ ചെയ്യുന്നതെന്ന്‌ ജൂറി ചെയര്‍മാന്‍ സിബി മലയില്‍ പറഞ്ഞു. ചടങ്ങില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഓക്‌സിജന്‍ ഗ്രൂപ്പ്‌ പ്രതിനിധികളും പങ്കെടുത്തു. കേരളത്തിന്റെ ഡിജിറ്റല്‍ വിപ്ലവത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഓക്‌സിജന്‍, വരും വര്‍ഷങ്ങളിലും ഇത്തരം സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന്‌ ഓക്‌സിജന്‍ അറിയിച്ചു.

Ads by Google
Saturday 20 Dec 2025 10.38 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW