-->
മലയാളത്തില്‍ ഏറ്റവും ശബ്ദസൗകുമാര്യമുള്ള നടന്മാരുടെ പട്ടികയില്‍ മുന്നിലുണ്ട് സൂപ്പര്‍താരം മമ്മൂട്ടി. ഒട്ടേറെ സിനിമകളില്‍ ശബ്ദത്തിന്റെയും മോഡലേഷന്റെയും രീതികൊണ്ട് അനേകം പ്രേക്ഷകരെ വിസ്മയിപ്പിച്ച മമ്മൂട്ടിക്ക് വേണ്ടി പക്ഷേ ശ്രീനിവാസന്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റായി മാറിയിട്ടുണ്ട്. മമ്മൂട്ടിയുടെ ആദ്യകാല സിനിമകളില്‍ ഒന്നായ മേളയിലായിരുന്നു ശ്രീനിവാസന്‍ മമ്മൂട്ടിക്ക് ശബ്ദം നല്‍കിയത്.
പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത സിനിമയുടെ അണിയറയിലും ശ്രീനിവാസനുണ്ടായിരുന്നു. മമ്മൂട്ടി ആദ്യമായി സ്വന്തം ശബ്ദം നല്‍കിയത് മുന്നേറ്റം എന്ന സിനിമായിലായിരുന്നു. ആദ്യകാലത്ത് സജിന്‍ എന്ന പേരില്‍ അഭിനയ രംഗത്ത് നിന്ന മമ്മൂട്ടി മേളയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നാല്‍ ഈ സിനിമയില്‍ മമ്മൂട്ടിയെക്കൊണ്ട് ശബ്ദം കൊടുക്കാന്‍ സംവിധായകന്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു ശ്രീനിവാസന്‍ മമ്മൂട്ടിയ്ക്ക് വേണ്ടി ശബ്ദം നല്‍കിയത്.
ഒരു സര്‍ക്കസ് കൂടാരത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ സിനിമയില്‍ മരണക്കിണറില്‍ ബൈക്ക് ഓടിക്കുന്ന വിജയന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിച്ചത്. മമ്മുട്ടിക്കു പുറമേ പ്രിയദര്‍ശന്‍ സംവിധാനം ചെയ്തു ഗണേഷ്‌കുമാര്‍ നായകനായി എത്തയ 'ഒരു മുത്തശ്ശിക്കഥ' എന്ന ചിത്രത്തില്‍ വില്ലനായി എത്തിയ തമിഴ് നടന്‍ ത്യാഗരാജനുവേണ്ടിയും ശ്രീനിവാസന്‍ ശബ്ദം നല്‍കി. മുമ്പ് പല്ലാങ്കുഴി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നല്‍കിയതും ശ്രീനിവാസനായിരുന്നു..