-->
നാഗാലാന്‍ഡിലെ ഡിമാപൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറത്തുവരുന്ന ഒരു ഞെട്ടിക്കുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. സംഭവമന്താണന്നല്ലേ? ഒരാള്‍ റെയില്‍വേ ട്രാക്കിലേക്ക് മഹീന്ദ്ര ഥാര്‍ എസ്‌യുവി ഓടിച്ചുകയറ്റിയതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. വാഹനം പിന്നീട് പാളത്തില്‍ കുടുങ്ങുകയായിരുന്നു. ഡിസംബര്‍ 16ന് അര്‍ദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്. പഴയ ബര്‍മ്മ ക്യാമ്പ് ഫ്‌ലൈഓവറിന് സമീപമുള്ള ഒന്നാം നമ്പര്‍ റെയില്‍വേ ട്രാക്കിലാണ് വാഹനം കുടുങ്ങിയത്. ഥാര്‍ പാളത്തില്‍ കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
വിവരമറിഞ്ഞ് രാത്രി തന്നെ ഡിമാപൂര്‍ പോലീസും റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പാളത്തില്‍ കുടുങ്ങിയ ഥാര്‍ സുരക്ഷിതമായി നീക്കം ചെയ്തതിനാല്‍ വന്‍ അപകടം ഒഴിവായി. റെയില്‍വേ വസ്തുവകകള്‍ക്കോ യാത്രക്കാര്‍ക്കോ യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡിമാപൂര്‍ സിഗ്‌നല്‍ അംഗാമി സ്വദേശിയും 65 കാരനുമായ തേഫുനീതുവോ എന്നയാള്‍ പോലീസ് പിടിയിലായി. അശ്രദ്ധമായി വാഹനമോടിച്ചതിനും റെയില്‍വേ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. വാഹനവും െ്രെഡവറും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ കസ്റ്റഡിയിലാണ്. പ്രാഥമിക അന്വേഷണത്തില്‍ ഗുരുതരമായ അശ്രദ്ധയും ഗതാഗത, റെയില്‍വേ നിയമങ്ങളുടെ ലംഘനവുമാണ് നടന്നതെന്ന് തെളിഞ്ഞതായി പിആര്‍ഒ പറഞ്ഞു.
സംഭവത്തിന് പിന്നാലെ അനുമതിയില്ലാതെ റെയില്‍വേ ട്രാക്കില്‍ പ്രവേശിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും ഇത് മനുഷ്യജീവനും റെയില്‍വേ സംവിധാനങ്ങള്‍ക്കും വലിയ ഭീഷണിയാണെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. സര്‍ക്കാര്‍ ഇത്തരം െ്രെഡവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുകയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് എന്ന് കമന്റുകളില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടു. വാഹനം പിടിച്ചെടുത്ത് കനത്ത പിഴ ചുമത്തുക അല്ലെങ്കില്‍ ഇതുപോലുള്ള കൂടുതല്‍ സംഭവങ്ങള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ചിലര്‍ ഓര്‍മ്മിച്ചു. ട്രാക്കില്‍ വാഹനമോടിക്കുന്ന സിനിമകള്‍ പോലെയായിരിക്കുമെന്ന് അയാള്‍ കരുതി, എന്തൊരു മണ്ടന്‍ എന്നായിരുന്നു മറ്റൊരു കമന്റ്.
#Dimapur Railway Station 🚨⚠️ What’s with Mahindra #Thar Driver? 🫢@DriveSmart_IN @dabir @InfraEye @sss3amitg pic.twitter.com/SlnQscluSX— Dave (Road Safety: City & Highways) (@motordave2) December 17, 2025