Friday, March 13, 2026 Last Updated 15 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 01.59 PM

ലോട്ടറി അടിച്ചത് ഒന്നരക്കോടി രൂപ: മുഴുവന്‍ തുകയും സംഭാവന നല്‍കി മുത്തശ്ശി

grandmother, lottery, cash, charity, donate

ലോട്ടറി അടിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തതായി ആരും തന്നെ ഉണ്ടാകില്ല. സാധാരണയായി ലോട്ടറി അടിക്കുന്ന ആളുകള്‍ ആ തുക കൊണ്ട് തങ്ങളുടെ ഇഷ്ടകാര്യങ്ങള്‍ നിറവേറ്റുകയാണ് പതിവ്. ഇത്തരത്തില്‍ വിര്‍ജീനിയയില്‍ ഒരു മുത്തശ്ശിക്ക് ലോട്ടറിയടിച്ചത് $150,000 (ഏകദേശം 1,32,13,770 രൂപ) ആണ്. എന്നാല്‍, ആ മുഴുവന്‍ തുകയും അവര്‍ ചാരിറ്റിക്കാണ് നല്‍കിയത്. ഒരുരൂപാ പോലും അവര്‍ എടുത്തില്ല. സെപ്തംബര്‍ എട്ടിലെ വിര്‍ജീനിയ ലോട്ടറി നടുക്കെപ്പിലാണ് കാരി എഡ്വേര്‍ഡ്‌സ് ഈ തുക സ്വന്തമാക്കിയത്. തന്റെ കുടുംബവുമായും കമ്മ്യൂണിറ്റിയുമായും ഭൂതകാലവുമായും ബന്ധപ്പെട്ട മൂന്ന് സംഘടനകള്‍ക്കാണ് ഈ തുക അവര്‍ വിഭജിച്ച് നല്‍കിയത്.

ഒരു മീറ്റിംഗില്‍ ഇരിക്കുമ്പോഴാണ് താന്‍ ലോട്ടറി നറുക്കെടുപ്പില്‍ വിജയിച്ച കാര്യം അറിഞ്ഞത് എന്ന് എഡ്വേര്‍ഡ്‌സ് പറയുന്നു. അവരുടെ ഫോണിലേക്ക് ഒരു മെസ്സേജ് വരികയായിരുന്നു. 'ദയവായി നിങ്ങളുടെ ലോട്ടറി സമ്മാനം കൈപ്പറ്റുക' എന്നാണ് അതില്‍ എഴുതിയിരുന്നത്. അങ്ങനെ താന്‍ നേരെ വീട്ടിലേക്ക് പോവുകയും അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുകയും ചെയ്തു. സപ്തംബര്‍ 8 തിങ്കളാഴ്ച നടന്ന നറുക്കെടുപ്പില്‍ നിങ്ങള്‍ $50,000 ന് വിജയിച്ചുവെന്നും നിങ്ങള്‍ $150,000 നേടി എന്നുമായിരുന്നു അതില്‍ പറഞ്ഞിരുന്നത് എന്ന് എഡ്വേര്‍ഡ്‌സ് പറയുന്നു.

ആദ്യ ഒരു ഭാഗം അസോസിയേഷന്‍ ഫോര്‍ ഫ്രണ്ടോടെമ്പറല്‍ ഡീജനറേഷനാണ് എഡ്വേര്‍ഡ്‌സ് നല്‍കിയത്. അവിടെ വച്ചാണ് കഴിഞ്ഞ വര്‍ഷം അവരുടെ ഭര്‍ത്താവ് അസുഖം മൂലം മരിച്ചത്. രണ്ടാമത്തെ ഭാഗം റിച്ച്മണ്ടിലെ ഷാലോം ഫാംസിലേക്കാണ് നല്‍കിയത്. അവിടെ എഡ്വേര്‍ഡ്‌സ് നേരത്തെ തന്നെ സന്നദ്ധസേവനം നടത്തുന്നുണ്ടായിരുന്നു. എഡ്വേര്‍ഡ്‌സിന്റേത് ഒരു നേവി കുടുംബം ആയിരുന്നു. അങ്ങനെ, മൂന്നാമത്തെ ഭാഗം നേവി മറൈന്‍ കോര്‍പ്‌സ് റിലീഫ് സൊസൈറ്റിയിലേക്കാണ് നല്‍കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW