Saturday, March 14, 2026 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 12.23 PM

' അമ്മയും അച്ഛനും നമ്മെ വിട്ടുപോകുമ്പോഴാണ് അനാഥയായി പോയെന്ന യാഥാര്‍ത്ഥൃം മനസ്സിലാകുന്നത്' ; അച്ഛന്റെ ഓര്‍മദിനത്തില്‍ ശ്രീകല ശശിധരന്‍

about, father
photo-www.facebook.com/SreekalaVipin.1

' എന്റെ മാനസപുത്ര' എന്ന സീരിയലില്‍ സോഫിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് ശ്രീകല ശശിധരന്‍. എന്റെ മാനസപുത്രിക്കു ശേഷം നിരവധി ഹിറ്റ് സീരിയലുകളില്‍ ശ്രീകല അഭിനയിച്ചു. ഇപ്പോഴിതാ, തന്റെ അച്ഛന്റെ ഓര്‍മദിനത്തില്‍ ഒരു വൈകാരിക കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ശ്രീകല.

ശ്രീകലയുടെ വാക്കുകള്‍:

'' ഇന്ന് എന്റെ അച്ഛന്‍ പാലാട്ട് ചിറക്കര ശശിധരന്‍ അടിയോടി മരിച്ച ദിവസം .ജാതിപ്പേര് കൂട്ടി പറഞ്ഞത് വേറൊന്നും കൊണ്ടല്ല.. പത്രത്തില്‍ മരിച്ച വിവരം കൊടുത്തപ്പോള്‍ ജാതിപ്പേര് മാറിപ്പോയി സഹോദരന്‍,സഹോദരിമാരുടെ പേര് വിവരങ്ങള്‍ കൊടുത്തില്ല എന്നും പറഞ്ഞു അച്ഛന്‍ മരിച്ചു 12 ാം ദിവസത്തിന്റെ ചടങ്ങിനു വിളിച്ചപ്പോള്‍ വരാന്‍ വിസമ്മതിച്ച ചിലരുടെ drama ഞാന്‍ ഓര്‍ക്കുന്നു........(അവരൊന്നും ഇല്ലാതെതന്നെ അന്നു ചടങ്ങുകളൊക്കെ ഭംഗിയായി ചെയ്തു ഞങ്ങള്‍).അമ്മയും അച്ഛനും നമ്മെ വിട്ടുപോകുമ്പോഴാണ് അനാഥയായി പോയെന്ന യാഥാര്‍ത്ഥൃം മനസ്സിലാകുന്നത്.അച്ഛന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട് - മകള്‍ ശ്രീകല ശശിധരന്‍''.

Ads by Google
Ads by Google
LATEST NEWS
TRENDING NOW