Friday, March 20, 2026 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 04.32 PM

ചെന്നിത്തല പഞ്ചായത്തിൽ ഭരണം അനിശ്ചിതത്വത്തില്‍

കഴിഞ്ഞ തവണ യുഡിഎഫിന്റെ പിന്തുണയോടെ എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിച്ചത്
uploads/news/2025/12/816690/congrees---flg.gif
photo; representative image

ആലപ്പുഴ: ചെന്നിത്തല പഞ്ചായത്തില്‍ ഭരണം അനിശ്ചിതത്വത്തിലേക്ക്. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെയാണ് പഞ്ചായത്ത് ഭരണം ത്രിശങ്കുവിലായത്. ആരെയും പിന്തുണയ്ക്കാനില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതാണ് ഭരണപ്രതിസന്ധിയ്ക്ക് കാരണമായത്. കഴിഞ്ഞ തവണ യുഡിഎഫിന്റെ പിന്തുണയോടെ എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിച്ചത്. ഇത്തവണയും സമാന സാഹചര്യം ആവര്‍ത്തിക്കുമെന്നാണ് വിലയിരുത്തല്‍.

എന്‍ഡിഎയ്ക്കും എല്‍ഡിഎഫിനും ഏഴ് വീതം സീറ്റുകളാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. കോണ്‍ഗ്രസിന് അഞ്ച് സീറ്റുകള്‍ ലഭിച്ചു. ഇതോടെ യുഡിഎഫിന്റെ പിന്തുണയോടെ സിപിഐഎം വീണ്ടും ഭരണത്തിലേറുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ മുന്‍ പ്രതിപക്ഷ നേതാവും എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തല എംഎല്‍എയുടെ സ്വന്തം സ്ഥലമാണെന്ന രാഷ്ട്രീയ പ്രാധാന്യം ചെന്നിത്തലയ്ക്കുണ്ട്. ആരെയും പിന്തുണയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് വിവരം. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും മറ്റ് ഭരണസമിതികളിലേക്കും എല്‍ഡിഎഫിനെയും ബിജെപിയെയും പിന്തുണയ്‌ക്കേണ്ടതില്ല എന്നാണ് ചെന്നിത്തല മണ്ഡലം കോര്‍ കമ്മിറ്റി എടുത്ത തീരുമാനം.

Ads by Google
Thursday 18 Dec 2025 04.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW