-->
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി പിടിച്ചുവെച്ച നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കാന്‍ കോടതി. തീരുമാനം എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയുടേതാണ്. നേരത്തേ കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ ദിലീപ് തന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നും പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് വിദേശത്ത് പോകണമെന്ന് പറഞ്ഞിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായി ചേര്‍ത്തിരുന്ന ദിലീപിനെ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. നേരത്തേ ഗൂഡാലോചനകേസില്‍ ജയിലിലാക്കപ്പെട്ട ദിലീപിന്റെ ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ടായിരുന്നു പാസ് പോര്‍ട്ട് പിടിച്ചുവെച്ചത്. അതേസമയം കേസില്‍ ദിലീപിനെ വെറുതേ വിട്ടതിനെതിരേ അപ്പീല്‍ നല്‍കാനുള്ള നീക്കത്തിലാണ് പ്രോസിക്യൂഷന്‍.