Sunday, March 15, 2026 Last Updated 40 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 12.35 PM

19 സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ; പലസ്തീന്‍ 36 ഉള്‍പ്പെടെ 15 ചിത്രങ്ങള്‍ക്ക് കൂടി അനുമതി

uploads/news/2025/12/816471/palssthine.jpg

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ കൂടുതല്‍ സിനിമകള്‍ക്ക് അനുമതി നല്‍കി കേന്ദ്രം. പലസ്തീന്‍ 36 അടക്കം മൊത്തം 15 ചിത്രങ്ങള്‍ക്കാണ് അനുമതി. ഇനി അനുമതി ലഭിക്കാനുള്ളത് നാല് സിനിമകള്‍ക്ക് കൂടി മാത്രമാണ്. അതേസമയം കേന്ദ്രം പ്രദര്‍ശന അനുമതി നിഷേധിച്ച സിനിമകളെല്ലാം പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

ഇന്നലെ രാത്രിയോടെയാണ് 9 സിനിമകള്‍ക്ക് അനുമതി ലഭിച്ചത്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പലസ്തീന്‍ സിനിമകള്‍ ഉള്‍പ്പെടെ 19 ചിത്രങ്ങള്‍ക്കാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സെന്‍സറിങ് എക്‌സംഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത്. പിന്നീട് ഇതില്‍ നാല് ചിത്രങ്ങള്‍ സ്‌ക്രീന്‍ ചെയ്യാന്‍ അനുമതി നല്‍കി. ബീഫ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, ഈഗ്ള്‍സ് ഓഫ് ദ റിപ്പബ്ലിക്, ഹാര്‍ട്ട് ഓഫ് ദ വൂള്‍ഫ്, എന്നീ ചിത്രങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്.

എ പോയറ്റ്: അണ്‍കണ്‍സീല്‍ഡ് പൊയട്രി, ആള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യൂ, ബാമാകോ, ബാറ്റില്‍ഷിപ്പ് പൊടെംകിന്‍, ക്ലാഷ്, പലസ്തീന്‍ 36, റെഡ് റെയിന്‍, റിവര്‍‌സ്റ്റോണ്‍, ദ അവര്‍ ഓഫ് ദ ഫര്‍ണസസ്, ടണല്‍സ്: സണ്‍ ഇന്‍ ദ ഡാര്‍ക്ക്, യെസ്, ഫ്‌ലെയിംസ്, തിംബക്തു, വാജിബ്, സന്തോഷ് എന്നീ ചിത്രങ്ങള്‍ക്കാണ് ഇനി അനുമതി ലഭിക്കാനുള്ളത്. പലസ്തീനില്‍ നിന്നുള്ള ചിത്രങ്ങളടക്കം വിലക്കിയതിന് പിന്നില്‍ കേന്ദ്രത്തിന്റെ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നാണ് ഉയര്‍ന്ന ആരോപണം.

സാധാരണഗതിയില്‍ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് സെന്‍സര്‍ അനുമതി ആവശ്യമില്ല. എന്നാല്‍, കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്നും സെന്‍സറിങ് എക്‌സംഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ട്. എന്നാല്‍, സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷ നല്‍കാന്‍ വൈകിയത് കൊണ്ടാണിങ്ങനെ സംഭവിച്ചത് എന്നാണ് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിന്റെ വാദം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW