Thursday, March 12, 2026 Last Updated 21 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 12.00 PM

ഇത് രാഷ്ട്രീയ അജണ്ഡ ബോധപൂര്‍വ്വം ഉണ്ടാക്കിയ പ്രശ്‌നം ; അടുത്തതവണ ചലച്ചിത്രമേള ഉണ്ടാകുമോ എന്ന് പോലും ആശങ്ക

uploads/news/2025/12/816283/saji-cherian.jpg

തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ സിനിമകള്‍ വിലക്കിയ നടപടി രാഷ്ട്രീയ അജണ്ഡയാണെന്നും സിനിമയുടെ പേരുകളില്‍ പോലും പലസ്തീന്‍ എന്ന് കാണുന്നത് പോലും അസഹിഷ്ണുതയെന്നും സാംസ്‌ക്കാരികമന്ത്രി സജി ചെറിയാന്‍. അടുത്ത തവണ മേള നടക്കുമോ എന്ന് പോലും ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ചലച്ചിത്രമേളയില്‍ 19 സിനിമകള്‍ വിലക്കിയ നടപടിയെയാണ് വിമര്‍ശിച്ചത്.

ബോധപൂര്‍വ്വം കേന്ദ്രത്തിന്റെ അറിവോടെ സൃഷ്ടിച്ച പ്രശ്‌നമാണിത്. ചലച്ചിത്രമേളയുടെ 29 എഡിഷനുകളില്‍ ഇല്ലാത്ത പ്രശ്‌നമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. സിനിമകളുടെ അനുമതി ആദ്യം തന്നെ നിഷേധിച്ചു. സിനിമകളുടെ ആവശ്യകത അറിയിച്ചപ്പോള്‍ 189 എണ്ണത്തിന് അനുമതി കിട്ടി. ഇനി 19 സിനിമകള്‍ക്ക് കൂടി അനുമതി ലഭിക്കാനുണ്ടെന്ന് മന്ത്രി പറഞ്ഞു.

ലോകത്തെ തന്നെ മാതൃകാപരമായ മേളയുടെ പ്രതിസന്ധി വേദനാജനകം, സങ്കടകരവുമാണ്. ക്ലാസിക്കല്‍ സിനിമകള്‍ വെട്ടി നിരത്തി. അടുത്ത തവണ മേള നടക്കുമോ എന്ന് പോലും ആശങ്ക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചലച്ചിത്ര പ്രേമികള്‍ മേളക്ക് എത്തി. ആരെങ്കിലും ഇനി മേളക്ക് വരുമോയെന്ന് മന്ത്രി ചോദിച്ചു. ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഉടന്‍ ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ എല്ലാം കൃത്യമായി ചെയ്തു. ഒരു അപേക്ഷയും വൈകിയിട്ടില്ല. പ്രഥമദൃഷ്ട്യ തന്നെ ചിത്രങ്ങള്‍ തള്ളി. സിനിമ കാണുക ജനങ്ങളുടെ അവകാശമാണ്. വിലക്ക് നീക്കാന്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സര്‍ക്കാര്‍ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. വളരുന്ന വര്‍ഗീയതയുടെയും ഫാസിസത്തിന്റെയും ഉദാഹരണമാണിതെന്നും കേരളത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW