-->
മലയാളം സിനിമ-സീരിയല്‍ രംഗത്ത് സജീവമായ നടനാണ് ഷിജു എആര്‍. മലയാളം ബിഗ്‌ബോസ് അഞ്ചാം സീസണില്‍ മത്സരാര്‍ത്ഥിയായും ഷിജു ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടന്‍ പങ്കുവച്ച പുതിയ പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. താനും ഭാര്യ പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായി എന്നാണ് കുറിപ്പിലൂടെ നടന്‍ അറിയിച്ചിരിക്കുന്നത്. വേര്‍പിരിയാമെന്നത് ഒരുമിച്ച് എടുത്ത തീരുമാനമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഷിജു കുറിച്ചു.
"ഞാനും പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായിരിക്കുകയാണ്. പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചത്. നല്ല സുഹൃത്തുക്കളായി ഞങ്ങൾ തുടരും. ഞങ്ങളുടെ ഈ തീരുമാനം പക്വതയോടും പരസ്പര സമ്മതത്തോടും കൂടിയുള്ളതാണ്. മാധ്യമങ്ങളോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അഭ്യർത്ഥിക്കുകയാണ്. എല്ലാ പിന്തുണകൾക്കും നന്ദി", എന്നായിരുന്നു വിവാഹമോചന വിവരം പങ്കിട്ട് ഷിജു കുറിച്ചത്.
ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഒരു മകളാണ് ദമ്പതികള്‍ക്കുളളത്.