-->
മധ്യപ്രദേശിലെ പന്നയില്‍ രണ്ട് യുവാക്കള്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുള്ള വജ്രക്കല്ലുകള്‍ കണ്ടെത്തി. അടുത്ത സുഹൃത്തുക്കളായ 24കാരനായ സതീഷ് ഖാതിക്കും 23കാരനായ സാജിദ് മുഹമ്മദിനുമാണ് അപ്രതീക്ഷിതമായ നിധി ലഭിച്ചത്. 20 ദിവസം മുന്‍പാണ് 200 രൂപ ഡെപ്പോസിറ്റ് നല്‍കി കൃഷ്ണ കല്യാണ്‍പുരില്‍ ചെറിയ ഖനിഭൂമി പാട്ടത്തിനെടുത്തത്.
വജ്രങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി തന്നെയാണ് ഇരുവരും ഈ ഭൂമി തിരഞ്ഞെടുത്തത്. കുഴിച്ചുനോക്കിയപ്പോള്‍ 15.34 കാരറ്റുള്ള രണ്ട് വജ്രക്കല്ലുകള്‍ കിട്ടി.ഉടന്‍തന്നെ ഇവര്‍ അധികാരികളെ ഏല്‍പ്പിക്കുകയായിരുന്നു. ഓരോ കല്ലിനും ഏകദേശം 50 ലക്ഷം രൂപ വീതം വില വരുമെന്നാണ് പരിശോധനയില്‍ കണ്ടെത്തി. അടുത്ത ലേലത്തില്‍ കല്ലുകള്‍ വില്‍പനയ്ക്ക് വയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.