Friday, March 13, 2026 Last Updated 10 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 04 Oct 2025 12.34 PM

വഴിയരികില്‍ കിടന്ന തിളങ്ങുന്ന കല്ലെടുത്തു: കര്‍ഷകന്‍ ഇനി ലക്ഷാധിപതി

farmer, diamond

ജീവിതത്തില്‍ ഭാഗ്യം എപ്പോഴാണ് നമ്മെ തേടിയെത്തുന്നത് എന്ന് പറയാന്‍ കഴിയില്ല. ഇതിന് ഉദാഹരണമാണ് മധ്യപ്രദേശില്‍ നിന്ന് പുറത്തുവരുന്ന ഒരു സംഭവം. മധ്യപ്രദേശിലെ പന്ന ജില്ലയില്‍ പാവപ്പെട്ട കര്‍ഷകന് അപ്രതീക്ഷിതമായി ഒരു കല്ല് കിട്ടി. ക്ഷേത്രത്തില്‍ നിന്നും വരുന്ന വഴിക്കാണ് തിളങ്ങുന്ന കല്ലുകണ്ടത്. വീട്ടിലെത്തി കുടുംബത്തിന് കാണിച്ചപ്പോഴാണ് യഥാര്‍ഥ്യം മനസ്സിലാക്കിയത്. ഇത് വെറുമൊരു കല്ല് അല്ല, വജ്രമാണെന്ന്!

കൂലിപ്പണിയും പച്ചക്കറി കൃഷിയും ചെയ്ത് ജീവിക്കുന്ന 59കാരനായ ഗോവിന്ദ് സിങ്ങിനാണ് ഭാഗ്യദേവത തേടിയെത്തിയത്. പതിവുപോലെ രാവിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരിച്ചുവരുമ്പോഴാണ് വഴിയരികില്‍ തിളങ്ങുന്ന ചെറിയ കല്ല് കണ്ടത്. കൗതുകം തോന്നിയ ഗോവിന്ദ് കല്ലുമായി വീട്ടിലേക്ക് പോയി. വീട്ടുകാര്‍ക്ക് വജ്രമാണെന്ന് സംശയം തോന്നുകയും ഇത് സ്ഥിരീകരിക്കാന്‍ നഗരത്തിലെ ജ്വല്ലറിയില്‍ എത്തുകയും ചെയ്തു. അനുപം സിങ് എന്ന സ്‌റ്റോണ്‍ വിദഗ്ധന്‍ പരിശോധിച്ചപ്പോള്‍ ഇത് വന്‍ ഡിമാന്‍ഡുള്ള 4.04 കാരറ്റ് വജ്രമാണെന്ന് മനസ്സിലായി.

അടുത്ത ലേലത്തില്‍ തന്നെ ഈ വജ്രം ഉള്‍പ്പെടുത്തുമെന്നും 11.5 ശതമാനം റോയല്‍റ്റി തുകയൊഴികെ ബാക്കി ഗോവിന്ദ് സിങ്ങിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് അനുപം വ്യക്തമാക്കി. വജ്രത്തിന് 10 ലക്ഷം രൂപവരെ ലഭിക്കുമെന്നാണ് കരുതുന്നത്. പണം ലഭിച്ചാലുടന്‍ വീട് പുതുക്കി പണിയുകയും ട്രാക്ടര്‍ വാങ്ങുകയും ചെയ്യുമെന്ന് ഗോവിന്ദ് പറയുന്നു. ഖനികള്‍ക്കും വജ്ര ഖനനത്തിനും പേരുകേട്ടതാണ് പന്ന ജില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW