Friday, March 13, 2026 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 11.40 PM

സ്വര്‍ണവില കുറഞ്ഞു; പവന്‌ 98,160 രൂപ

മട്ടാഞ്ചേരി: രാജ്യാന്തര വില ഇടിഞ്ഞതോടെ സ്വര്‍ണത്തിന്റെ ആഭ്യന്തര വില പവന്‌ 1120 രൂപ കുറഞ്ഞു. ഗ്രാമിന്‌ 140 രൂപയാണു കുറഞ്ഞത്‌. ഗ്രാമിന്‌ വില 12270 രൂപ. പവന്‌ 98,160 രൂപ. കഴിഞ്ഞ ദിവസം 1080 രൂപ വര്‍ധിച്ച്‌ ആഭ്യന്തര സ്വര്‍ണവില പവന്‌ ഒരു ലക്ഷത്തിന്‌ അടുത്തെത്തിയിരുന്നു. രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന്‌ (31.1 ഗ്രാം) 50 ഡോളര്‍ കുറഞ്ഞ്‌ 4290 ഡോളറിലാണ്‌ വ്യാപാരം തുടര്‍ന്നത്‌.
രൂപയുടെ മൂല്യം 90.75ല്‍നിന്ന്‌ 90.91ലേക്കു ദുര്‍ബലമായി. 24 കാരറ്റ്‌ സ്വര്‍ണത്തിന്റെ വില പവന്‌ 1220 രൂപ കുറഞ്ഞു.
പവന്‌ വില 1,08,100 രൂപ. 18 കാരറ്റ്‌ സ്വര്‍ണത്തിന്റെ വില പവന്‌ 920 രൂപ കുറഞ്ഞു. പവനു വില 80,320 രൂപയായി. വെള്ളി വില ഗ്രാമിനു നാലു രൂപ താഴ്‌ന്നു. ഗ്രാമിനു വില 211 രൂപ.

Ads by Google
Tuesday 16 Dec 2025 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW