Wednesday, March 11, 2026 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 03.29 PM

രണ്‍വീറിന്റെ നായികയാകാന്‍ വേറെ നടിമാരെ കിട്ടാഞ്ഞിട്ടല്ല, സാറ അര്‍ജുനെതിരായ വിമര്‍ശനങ്ങളില്‍ കാസ്റ്റിംഗ് ഡയറക്ടര്‍

ranveer-singh

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. വലിയ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന സിനിമയാണ് ഇത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസായ ആദ്യ ദിനങ്ങളിൽ തണുപ്പൻ സ്വീകാര്യത ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. എന്നാൽ കഥയാകെ മാറിയിരിക്കുകയാണ്.

ചിത്രത്തിൽ സാറ അർജുൻ ആണ് രൺവീറിന് നായികയായി എത്തുന്നത്. ഈ കാസ്റ്റിംഗിൽ നിരവധി വിമർശനങ്ങൾ വന്നിരുന്നു. ഇരുവരുടെയും പ്രായമായിരുന്നു വലിയ പ്രശ്നം. ഇപ്പോഴിതാ വിമർശനങ്ങളിൽ പ്രതികരണമായി എത്തിയിരിക്കുകയാണ് സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടറായ മുകേഷ് ഛബ്ര.

സിനിമയുടെ കഥയ്ക്ക് ആ പ്രായത്തിലുള്ള പെൺകുട്ടിയാണ് വേണ്ടിയിരുന്നതെന്നും അതിന് പിന്നിൽ കാരണമുണ്ടെന്നും മുകേഷ് ഛബ്ര പറഞ്ഞു. സിനിമയുടെ രണ്ടാം ഭാഗത്തിൽ ഇത് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാം എല്ലാവരോടും വിശദീകരിക്കാൻ കഴിയില്ലെന്നും മുകേഷ് ഛബ്ര പറഞ്ഞു. ഫ്രീ പ്രസ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'യാലിന ജമാലി എന്ന കഥാപാത്രത്തെ കെണിയിൽപ്പെടുത്താൻ രൺവീറിൻ്റെ കഥാപാത്രം ശ്രമിക്കുന്നതാണ് കഥ. അതിനാൽ 20-21 വയസ്സുള്ള ഒരു പെൺകുട്ടിയെയാണ് ഞങ്ങൾക്ക് വേണ്ടിയിരുന്നത് എന്ന് അറിയാമായിരുന്നു. രണ്ടാം ഭാഗം വരുമ്പോൾ, പ്രായവ്യത്യാസത്തെക്കുറിച്ച് വിമർശിക്കുന്ന എല്ലാവർക്കും ഉത്തരം ലഭിക്കും. ഞാൻ പ്രായവ്യത്യാസം സംബന്ധിച്ച വാർത്തകൾ വായിച്ചപ്പോൾ ചിരിച്ചുപോയി. 26-27 വയസ്സ് പ്രായമുള്ള മികച്ച അഭിനേതാക്കളില്ലാത്തതുകൊണ്ടല്ല. ഈ പ്രായവ്യത്യാസം സിനിമയിൽ ആവശ്യമായിരുന്നു. എല്ലാം എല്ലാവരോടും വിശദീകരിക്കാൻ കഴിയില്ല. സിനിമയ്ക്ക് ഇത് അനിവാര്യമായിരുന്നു’, കാസ്റ്റിങ് ഡയറക്ടറായ മുകേഷ് ഛബ്ര പറഞ്ഞു.

അതേസമയം ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ ഡിസംബര്‍ അഞ്ചിനാണ് പ്രദര്‍ശനത്തിനെത്തിയത്. ഇതിനകം ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

Ads by Google
Tuesday 16 Dec 2025 03.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW