-->
മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച ശേഷം അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ ബോളിവുഡ് സിനിമാപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ദീപിക പദുകോണ്‍. വളരെ പെട്ടെന്നു തന്നെ ബോളിവുഡിന്റെ താരറാണി പദത്തിലേക്കെത്താന്‍ ദീപികയ്ക്ക് കഴിഞ്ഞു. ഇന്‍ഡസ്ട്രിയുടെ നെറുകില്‍ നില്‍ക്കുന്ന ദീപിക തുടര്‍ച്ചയായി മൂന്ന് തവണ 1000 കോടി സിനിമകളില്‍ ഭാഗമായി മാറി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് ദീപിക പദുകോണ്‍.
ബോളിവുഡിന്റെ സൂപ്പര്‍താരം രണ്‍വീര്‍ സിംഗിനെ വിവാഹം ചെയ്ത ദീപിക, മകള്‍ ദുവ ജനിച്ച ശേഷം അമ്മയെന്ന പദവി ശരിക്കും ആസ്വദിക്കുകയാണ്. പൊതുവേദികളിലും മറ്റും താന്‍ ആസ്വദിക്കുന്ന അമ്മയെന്ന റോളിനെക്കുറിച്ച് പറയാന്‍ ദീപികയ്ക്ക് വലിയ ആവേശവും സന്തോഷവുമൊക്കെയാണ്. അമ്മയായ ശേഷം ദീപിക കരിയറില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ്. എങ്കിലും ഫാഷന്‍ വേദികളിലും റാമ്പ് വോക്കിലും പൊതുച്ചടങ്ങുകളിലുമൊക്കെ താരം തിളങ്ങുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കിടാറുണ്ട്.
ഇപ്പോഴിതാ ബ്ലാക്ക് സ്കള്‍പ്റ്റഡ് ഔട്ട്ഫിറ്റിലെ തന്റെ പുത്തന്‍ ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. ഫ്ലോർ ലെങ്ത് സ്ലീക്ക് സ്കർട്ടും ബ്ലാക്ക് ജാക്കറ്റുമണിഞ്ഞ് ഒരു ഹോളിവുഡ് ക്വീനിനെപ്പോലെയാണ് ദീപിക തിളങ്ങുന്നത് ഗൗരവ് ഗുപ്ത ഡിസൈന്‍ ചെയ്ത ഈ മോണോടോൺ പീസിലെ പ്രധാന ആകര്‍ഷണം ഘടനാപരമായ ഷോള്‍ഡറുകളും പ്ലംഗ്ഡ് നെക്ക്ലൈനും മെറ്റൽ-ബർസ്റ്റ് എംബ്രോയിഡറിയുമാണ്. ബണ്‍ ഹെയര്‍സ്റ്റൈലും ഡയമണ്ട് നെക്ലെസും മാച്ചിംഗ് ഇയര്‍റിംഗ്സുമാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കുന്നത്.
ദീപികയുടെ ചിത്രങ്ങള്‍ക്ക് താഴെ രണ്‍വീര്‍ നല്‍കിയിരിക്കുന്ന കമന്റാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. താനൊരു ഐഡിയല്‍ ഹസ്ബന്റാണെന്ന് തെളിയിക്കുന്നതാണ് രണ്‍വീറിന്റെ കമന്റ്. ഭാര്യയോടുള്ള സ്നേഹം ചൊരിഞ്ഞുകൊണ്ട് രൺവീർ സിംഗ് കുറിച്ചത്, ‘ഓ മമ്മ...’ എന്നാണ്. ഒപ്പം ഫയര്‍ ഇമോജിയും നല്‍കിയിട്ടുണ്ട് താരം. ഗോഡസ്, ജോര്‍ജസ്, സ്റ്റണ്ണിംഗ് എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.
ഹൃത്വിക് റോഷനൊപ്പമുള്ള ‘ഫൈറ്റർ’, പ്രഭാസിനൊപ്പമുള്ള ‘കൽക്കി 2898 എഡി’, അജയ് ദേവ്ഗൺ, രൺവീർ സിംഗ് എന്നിവർക്കൊപ്പമുള്ള ‘സിങ്കം എഗെയ്ൻ’ എന്നിവയാണ് ദീപികയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ. നിലവിൽ ഷാരൂഖ് ഖാനും ദീപികയും ഒന്നിക്കുന്ന സിദ്ധാർത്ഥ് ആനന്ദിന്റെ ‘കിംഗ്’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ഈ ആക്ഷൻ ത്രില്ലറിൽ ഷാരൂഖ്, ദീപിക എന്നിവർക്കൊപ്പം ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നു. സുഹാന ഖാൻ, റാണി മുഖർജി, അനിൽ കപൂർ, ജാക്കി ഷ്രോഫ്, അഭയ് വർമ്മ, അഭിഷേക് ബച്ചൻ, അർഷാദ് വാർസി, ജയ്ദീപ് അഹ്ലാവത് എന്നിവരും ഇതിൽ ഉൾപ്പെടുന്നു.