Saturday, March 14, 2026 Last Updated 30 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 01.46 PM

ഗാന്ധിജിയുടെ പേര് നീക്കുന്നത് അധാര്‍മ്മികം ; തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ബില്ലിനെ എതിര്‍ത്ത് ശശി തരൂര്‍

uploads/news/2025/12/816302/shashi-tharoor.jpg

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രശംസിക്കുന്നതായി കാണപ്പെടുന്ന നിരവധി പരാമര്‍ശങ്ങള്‍ക്ക് ശേഷം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ വിമര്‍ശനം ഉയര്‍ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം റോസ്ഗാര്‍, അജീവിക മിഷന്‍ എന്നിവയ്ക്കുള്ള വിക്‌സിത് ഭാരത് ഗ്യാരണ്ടി പദ്ധതി നടപ്പിലാക്കാനുള്ള ബിജെപിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ചൊവ്വാഴ്ച രംഗത്തെത്തി.

പദ്ധതിയില്‍ നിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നത് 'അധാര്‍മ്മികം' എന്നും പ്രഖ്യാപിച്ചു. 25 അധിക ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്യുന്നതും എന്നാല്‍ ആ സാമ്പത്തിക ബാധ്യതയുടെ 40 ശതമാനം സംസ്ഥാനങ്ങള്‍ക്ക് മേല്‍ ചുമത്തുന്നതുമായ ജി റാം ജി എന്ന് പേരിട്ടിരിക്കുന്ന പുതിയ ബില്ലിനെ ഇന്ന് ഉച്ചകഴിഞ്ഞ് ലോക്‌സഭയില്‍ സംസാരിച്ച തരൂര്‍ എതിര്‍ത്തു. 2005-ല്‍ യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിലെ സംവാദത്തിലായിരുന്നു ശശി തരൂര്‍ അടക്കമുള്ള എംപിമാര്‍ മറുപടി പറഞ്ഞത്.

ബില്‍ നിയമത്തെ ദുര്‍ബലപ്പെടുത്തുമെന്ന് പ്രിയങ്കാഗാന്ധിയും വിമര്‍ശിച്ചു. ആരുടെയെങ്കിലും 'ഇച്ഛ, അഭിലാഷം, മുന്‍വിധി' എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു നിയമവും പാസാക്കരുതെന്നും പറഞ്ഞു. ഇന്ന് ലോക്‌സഭയില്‍, കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആണ് ജി റാം ജി ബില്‍ എന്നും അറിയപ്പെടുന്ന വീക്ഷിത് ഭാരത് റോസ്ഗര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍, 2025 അവതരിപ്പിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW