-->
അച്ഛന്‍ രാജാറാമിന്റെ ചെറുപ്പകാലത്തെ ചിത്രം പങ്കുവെച്ച് നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സൗഭാഗ്യ വെങ്കിടേഷ്. തന്റെ അച്ഛന്‍ എത്രത്തോളം സുന്ദരനായിരുന്നുവെന്നും അദ്ദേഹത്തെപ്പോലെ രൂപമുളള ഒരാളെ ജീവിത പങ്കാളിയായി ലഭിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും സൗഭാഗ്യ ചിത്രത്തോടൊപ്പം കുറിച്ചു. സീരിയലുകളിലെ നായകവേഷത്തിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്നു രാജാറാം.
‘മകളെ കാണാന്‍ ഓക്കേ, പക്ഷേ നിങ്ങള്‍ എന്റെ അച്ഛനെ കണ്ടിട്ടുണ്ടോ? അതുകൊണ്ടാണ് ഞാന്‍ പറയാറുണ്ടായിരുന്നത് എന്റെ അച്ഛനെപോലെ സൗന്ദര്യമുളള ഒരാളെ വിവാഹം ചെയ്യണമെന്ന്’ സൗഭാഗ്യ കുറിച്ചു.
താരാ കല്യാണിന്റെ ഭര്‍ത്താവും സൗഭാഗ്യയുടെ അച്ഛനുമായ രാജാറാം 53 ാം വയസ്സിലാണ് അപ്രതീക്ഷിതമായി അന്തരിച്ചത്. 2017 ജൂലൈ 30 ന് പനി ബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നായിരുന്നു വിയേകഗം. രാജാറാമിന്റെ വിയോഗം കുടുംബത്തിന് തീരാനഷ്ടമായിരുന്നു.
ഏറെ ആരാധകരുളള കുടുംബമാണ് സൗഭാഗ്യയുടെത്. നടനും സോഷ്യല്‍ മീഡിയ താരവുമായ അര്‍ജുന്‍ സോമശേഖരനാണ് സൗഭാഗ്യയുടെ ഭര്‍ത്താവ്. ഇരുവരും ഒന്നിച്ചുളള നൃത്ത വീഡിയോകളും മറ്റു പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. നൃത്തത്തോടൊപ്പം തന്നെ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നതിലുളള ഇവരുടെ ഇഷ്ടവും ശ്രദ്ധേയമാണ്.