-->
നവാഗതനായ ജിതിൻ കെ. ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ ‘കളങ്കാവൽ’ ബോക്സ് ഓഫീസിൽ വൻ വിജയമാണ് നേടുന്നത്. ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ചാണ് മമ്മൂട്ടി-വിനായകൻ ചിത്രം കളങ്കാവൽ മുന്നേറുന്നത്. സിനിമയുമായി ബന്ധപ്പെട്ട റീലുകളും പ്രൊമോഷണല്‍ വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.
ഇപ്പോഴിതാ മലയാളസിനിമയിലെ മികച്ച നടനായ ഫഹദ് ഫാസില്‍ മമ്മൂട്ടിയുടെ ‘കളങ്കാവല്‍’ സിനിമയിലെത്തിയാല്‍ എങ്ങനെയുണ്ടാകുമെന്ന് കാണിക്കുകയാണ് സോഷ്യല്‍ മീഡിയ. മമ്മൂട്ടിയുടെയും ഫഹദിന്റെയും ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ടാണ് രസകരമായ ഈ വീഡിയോ റീല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ ‘കളങ്കാവലി’ലെ ഗെറ്റപ്പില്‍ ഫഹദ് ഫാസിലിനെ സാങ്കല്‍പ്പികമായി ചിത്രീകരിക്കുന്നതാണ് ഈ വീഡിയോ എഡിറ്റിംഗ്. ഈ കഥാപാത്രത്തിന് പ്രത്യേകമായ ഒരു സ്റ്റൈലും ഗെറ്റപ്പും രൂപവുമുണ്ടായിരുന്നു. ഈ ഗെറ്റപ്പിലേക്ക് ഫഹദ് ഫാസിലിനെ മാറ്റിയാണ് എഐ വീഡിയോ. ‘കളങ്കാവല്‍’ സിനിമയുടെ പശ്ചാത്തല സംഗീതവും രംഗങ്ങളുമെല്ലാം അതേപടി നിലനിർത്തിക്കൊണ്ടാണ് ഫഹദിന്റെ മുഖം ഫ്രെയിമുകളില്‍ പതിപ്പിച്ചിരിക്കുന്നത്.
കളങ്കാവലില്‍ സൈക്കോയായ സ്റ്റാൻലി ദാസ് എന്ന സീരിയല്‍ കില്ലറുടെ വേഷത്തിലൂടെ കൊടൂരവില്ലനായി മമ്മൂട്ടി തിയേറ്ററുകളില്‍ കൈയടി നേടുന്നുണ്ട്. മമ്മൂട്ടിയ്ക്ക് ചിത്രത്തില്‍. തന്റെ കരിയറില്‍ സൈക്കോ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷക കയ്യടി നേടിയ നടനാണ് ഫഹദ് ഫാസില്‍. അതിനാല്‍ത്തന്നെ, പ്രേക്ഷകരുടെ ശ്രദ്ധ കവരുകയാണ് ഈ റീല്‍. മമ്മൂട്ടിയുടെ ശക്തമായ വില്ലൻ കഥാപാത്രത്തെ ഫഹദ് അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കും എന്നുള്ള ആരാധകരുടെ ആകാംക്ഷയാണ് ഈ റീലിന്റെ പ്രധാന ആകർഷണം. മമ്മൂട്ടിയുടെയും ഫഹദിന്റെയും ഫാൻസ് ഗ്രൂപ്പുകളിലും ഈ വീഡിയോ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.
‘ഫഹദിന് ഈ ഗെറ്റപ്പ് നന്നായി ചേരുന്നുണ്ട്, ഫഹദ് ഒരു പക്ഷെ നന്നായി ചെയ്തേക്കാം, ബട്ട് മമ്മുക്ക ഈസ് മമ്മുക്ക, ഇനി തമിഴ് ഫഹദിന് കൊടുത്താൽ പൊളിക്കും, ഈ റോൾ വേറെ ആരുചെയ്താലും ഓക്കേ ആവില്ലെന്നു ബട്ട് ഫഹദ് ആണേലും പൊളിച്ചേനെ, യഥാർത്ഥത്തില്‍ ഇങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഗംഭീരമായേനെ....’ തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ നിറയുന്നത്. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയ ഈ ക്രിയേഷൻ, മലയാളി സിനിമാ പ്രേമികള്‍ക്കിടയില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ്.
കേരളത്തിനും തമിഴ്‌നാടിനും ഇടയിലെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഒട്ടേറെ സ്ത്രീകളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കൊലപാതക പരമ്പരയുടെ അന്വേഷണമാണ് ഈ സിനിമയുടെ പ്രമേയം. ഒരുപാട് പ്രേത്യേക തകളുമുള്ള സിനിമ കൂടിയാണിത്. വലിയൊരു ഇടവേളയ്ക്കു ശേഷമെത്തുന്ന മമ്മൂട്ടി ചിത്രം, വിനായകൻ നായകനും മമ്മൂട്ടി പ്രതിനായകനുമാകുന്ന ചിത്രം, ഒരു മലയാള സിനിമയിൽ ഇത്രയധികം നായികമാർ ഒന്നിച്ചെത്തു സിനിമ എന്നിങ്ങനെയത് നീളുന്നു.
22 നായികമാർ അണിനിരക്കുന്ന ചിത്രത്തിൽ രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ, മേഘ തോമസ്, മാളവിക മേനോൻ, അഭി സുഹാന, നിസ, ത്രിവേദ, സ്മിത, സിന്ധു വർമ്മ, അനുപമ, വൈഷ്ണവി സായ് കുമാർ, മോഹനപ്രിയ, സിധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, മുല്ലയ് അരസി, കാതറിൻ മരിയ, ബിൻസി, ധന്യ അനന്യ എന്നിവരാണുള്ളത്.
ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച മമ്മൂട്ടി ചിത്രം എന്ന ബഹുമതിയും ഈ സിനിമ സ്വന്തമാക്കിയിട്ടുണ്ട്. ഭീഷ്മപർവ്വം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ’ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം 50 കോടി ക്ലബ്ബിലെത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ നിർമാണ സംരംഭമാണ് കളങ്കാവൽ. 50 കോടി ക്ലബ്ബ് എന്ന നേട്ടം ഏറ്റവും വേഗത്തിൽ കൈവരിക്കുന്ന ആറാമത്തെ മലയാള ചിത്രമായി കളങ്കാവൽ മാറിയിട്ടുണ്ട്.