Thursday, March 12, 2026 Last Updated 56 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.35 PM

കൂപ്പുകുത്തി രൂപ; റെക്കോഡ്‌ ഇടിവ്‌

uploads/news/2025/12/816173/b1.jpg

മുംബൈ: ഇന്ത്യ-യു.എസ്‌. വ്യാപാര കരാറിനെച്ചൊല്ലിയുള്ള അനിശ്‌ചിതത്വവും വിദേശഫണ്ടിന്റെ ഒഴുക്കും തുടരുന്നതിനിടെ രൂപയുടെ മൂല്യം കൂപ്പുകുത്തി.
യു.എസ്‌. ഡോളറിനെതിരേ രൂപയുടെ മൂല്യം 90.74 രൂപ എന്ന നിലയിലേക്കു താഴ്‌ന്നു. 90.53 എന്ന നിലയിലാണു രാവിലെ വ്യാപാരം ആരംഭിച്ചതെങ്കിലും മൂല്യത്തില്‍ 25 പൈസ കുറഞ്ഞ്‌ 90.74 എന്ന നിലയിലാണ്‌ കേ്ലാസ്‌ ചെയ്‌തത്‌. ഒരു ഡോളറിന്‌ 90.55 രൂപ എന്ന റെക്കോഡാണ്‌ ഇന്നലെ മറികടന്നത്‌. ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും മോശം പ്രകടനം കാഴ്‌ചവച്ചതും ഇന്ത്യന്‍ രൂപയാണെന്നു കണക്കുകള്‍ വ്യക്‌തമാക്കുന്നു.
ഡോളറിനുള്ള ഉയര്‍ന്ന ഡിമാന്‍ഡും ഇന്ത്യ-യു.എസ്‌. വ്യാപാര കരാറിലെ കാലതാമസവുമാണ്‌ രൂപയുടെ തകര്‍ച്ചയ്‌ക്ക്‌ കാരണമായി സാമ്പത്തികവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്‌. ഇന്നലത്തെ വ്യാപാരത്തില്‍ ഒരിക്കല്‍പ്പോലും രൂപ തിരിച്ചുവരവിന്റെ ട്രെന്‍ഡ്‌ കാണിച്ചില്ല.
കഴിഞ്ഞ 15 ദിവസമായി രൂപയുടെ വിനിമയ നിരക്ക്‌ ഇടിയുകയാണ്‌. വിദേശ നിക്ഷേപം പിന്‍വലിക്കപ്പെട്ടതും വര്‍ധിച്ചുവരുന്ന വ്യാപാരക്കമ്മിയും രൂപയുടെ ഇടിവിലെ നിര്‍ണായക ഘടകങ്ങളാണ്‌.
ഈ വര്‍ഷം മാത്രം, ഡോളറിനെതിരേ രൂപയുടെ മൂല്യം അഞ്ചു ശതമാനമാണ്‌ ഇടിഞ്ഞത്‌. ആഗോള കറന്‍സികളില്‍ത്തന്നെ ഏറ്റവും മോശം പ്രകടനം കാഴ്‌ചവച്ച കറന്‍സിയായി രൂപ മാറി. ടര്‍ക്കിഷ്‌ ലിറയ്‌ക്കും അര്‍ജന്റീനയുടെ പെസോയ്‌ക്കും പിന്നിലേക്ക്‌ രൂപ പിന്തള്ളപ്പെട്ടു. ഇന്ത്യന്‍ ഓഹരിവിപണിയും ഇന്നലെ നഷ്‌ടത്തിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.

Ads by Google
Monday 15 Dec 2025 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW