Friday, March 13, 2026 Last Updated 7 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 03.00 PM

കോഴഞ്ചേരി സിപിഎം ഏരിയ സെക്രട്ടറി വിവരം കെട്ടവൻ ; തുറന്നടിച്ച് മുൻ എംഎൽഎ കെസി രാജഗോപാലൻ

താൻ ജയിക്കരുതെന്ന് ഏരിയ സെക്രട്ടറി ടിവി സ്റ്റാലിന് പ്രത്യേക താൽപര്യമുണ്ടായിരുന്നുവെന്നും കെസി രാജ​ഗോപാലൻ തുറന്നടിച്ചു.
k c rajagopal

സ്വന്തം പാർട്ടിക്കാർ തന്നെ തെരഞ്ഞെടുപ്പിൽ കാലുവാരിയെന്ന് സിപിഎം മുൻ എംഎൽഎ കെ.സി രാജഗോപാലൻ. കാലുവാരാൻ കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിനാണ് നേതൃത്വം കൊടുത്തതെന്നും അതുകൊണ്ടാണ് തന്‍റെ ഭൂരിപക്ഷം 28ൽ ഒതുങ്ങിയതെന്നും കെസി രാജഗോപാലൻ വ്യക്തമാക്കി. തന്നെ ഈ തെരഞ്ഞെടുപ്പിൽ പാർട്ടി വേണ്ടവിധം ഉപയോഗിച്ചില്ല. താൻ ജയിക്കരുതെന്ന് ഏരിയ സെക്രട്ടറി ടിവി സ്റ്റാലിന് പ്രത്യേക താൽപര്യമുണ്ടായിരുന്നുവെന്നും കെസി രാജ​ഗോപാലൻ തുറന്നടിച്ചു.

കോഴഞ്ചേരി ഏരിയാ കമ്മിറ്റിക്ക് കീഴിലെ എല്ലാ പഞ്ചായത്തുകളും നേതൃത്വത്തിന്‍റെ പിടിപ്പുകേടിൽ നഷ്ടമായെന്നും കോൺഗ്രസുകാരിൽ ചിലരുടെ സഹായം കൊണ്ടാണ് 28 വോട്ടിന് കയറിക്കൂടിയതെന്നും കെസി രാജഗോപാലൻ വ്യക്തമാക്കി.

കോഴഞ്ചേരി ഏരിയ സെക്രട്ടറി സ്റ്റാലിൻ വിവരം കെട്ടവനാണെന്നും പത്രം വായിക്കാത്തവനാണെന്നും സമൂഹത്തിൽ എന്താണ് നടക്കുന്നതെന്ന് പോലും അറിയില്ലെന്നും രാജഗോപാലൻ ആക്ഷേപിച്ചു. ഇത്തരത്തിലുള്ള സ്റ്റാലിൻമാരാണ് പാര്‍ട്ടിയിലുള്ളതെന്നും അത്തരക്കാരക്കാരെ പുറത്താക്കണമെന്നും രാജഗോപാലൻ പറഞ്ഞു. തന്നെ തോൽപ്പിക്കാൻ എല്ലാശ്രമവും നടത്തി. വീണ ജോർജിനെയും തകർത്ത് ആറന്മുളയിൽ മത്സരിക്കുകയാണ് ലക്ഷ്യം. പാർട്ടി തോൽക്കുമ്പോൾ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവനാണ് സ്റ്റാലിൻ. സിപിഎ നേതൃത്വത്തിന് പരാതി നൽകുമെന്നും കെസി രാജഗോപാലൻ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW