Thursday, March 19, 2026 Last Updated 11 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 19 Jan 2026 02.49 PM

സ്വകാര്യ ബസിനുള്ളിൽ വീണ് കയ്യൊടിഞ്ഞ 71കാരിയെ ജീവനക്കാര്‍ ആശുപത്രിക്ക് സമീപം ഇറക്കിവിട്ടതായി പരാതി

പത്തനംതിട്ട സ്വദേശിനി ഓമന വിജയന്റെ (71) കൈയാണ് വീണ് ഒടിഞ്ഞത്.
pathanamthitta

പത്തനംതിട്ടയില്‍ സ്വകാര്യ ബസ്സിനുള്ളിൽ വീണ് കയ്യൊടിഞ്ഞ വയോധികയെ ബസ് ജീവനക്കാര്‍ ആശുപത്രിക്ക് സമീപം ഇറക്കിവിട്ടു. പത്തനംതിട്ട സ്വദേശിനി ഓമന വിജയന്റെ (71) കൈയാണ് വീണ് ഒടിഞ്ഞത്.

പത്തനംതിട്ട കോരഞ്ചേരി റൂട്ടിൽ ഓടുന്ന മാടപ്പള്ളിൽ എന്ന ബസ്സിനെതിരെയാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. ബസ് അമിതവേഗത്തിൽ ആയിരുന്നെന്നും പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് വീണതെന്നും പരാതിക്കാരി വ്യക്തമാക്കുന്നു. ആശുപത്രിയിൽ എത്തിക്കാതെ ബസ് ജീവനക്കാർ പോയതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

Ads by Google
Ads by Google
TRENDING NOW