Saturday, March 14, 2026 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 04.24 PM

ആദ്യ ഫലം വന്നപ്പോല്‍ തോല്‍വി; റീ കൗണ്ടിംഗില്‍ വിജയം നേടി സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മ

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായ ശ്രീനാദേവി കുഞ്ഞമ്മ 196 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
pathanamthitta

സിപിഐ വിട്ട് കോൺ​ഗ്രസില്‍ ചേര്‍ന്ന് മത്സരിച്ച ശ്രീനാദേവി കുഞ്ഞമ്മ വിജയിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായ ശ്രീനാദേവി കുഞ്ഞമ്മ 196 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

ആദ്യം തോറ്റുവമെന്ന് ഫലം വന്നെങ്കിലും പള്ളിക്കൽ ഡിവിഷനിൽ റീ കൗണ്ടിംഗ് നടത്തുകയായിരുന്നു. റീ കൗണ്ടിംഗിന് പിന്നാലെയാണ് ശ്രീനാദേവിയെ റിട്ടേണിംഗ് ഓഫീസർ വിജയിയായി പ്രഖ്യാപിച്ചത്. ഡിവിഷനിൽ മത്സരിച്ച സിപിഐ സ്ഥാനാർത്ഥി ശ്രീലത രമേശ് പരാജയപ്പെട്ടു.

മുൻ ജില്ലാ പഞ്ചായത്തംഗമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ. നേരത്തെ സിപിഐ ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച് പള്ളിക്കൽ ഡിവിഷൻ തന്നെയാണ് കോണ്‍ഗ്രസും ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് നല്‍കിയത്. അധികാരമല്ല, ആദർശമാണ് വലുതെന്നായിരുന്നു സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മയും പ്രതികരണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW