Friday, March 13, 2026 Last Updated 7 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 11.36 PM

വിളകള്‍ക്ക്‌ 'വിലനാശം' തങ്കംതന്നെ താരം

ശീതകാലമായിട്ടും കുരുമുളകിന്‌ പ്രതീക്ഷിച്ച ഡിമാന്റ്‌ ലഭിച്ചില്ല. കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ കുരുമുളകിന്‌ ആവശ്യക്കാര്‍ കുറവായതോടെ കിലോ 2 രൂപ കുറഞ്ഞു. സംസ്‌ഥാനത്തെ പ്രാദേശികമാര്‍ക്കറ്റുകള്‍ വഴി ഉത്തരേന്ത്യയിലേക്ക്‌ കുരുമുളക്‌ കയറിപ്പോകുന്നുണ്ടെന്നാണ്‌ കൊച്ചിയില്‍ വ്യാപാരികള്‍ പറയുന്നത്‌. ചെറിയ തോതിലുള്ള ആവശ്യക്കാരും കൊച്ചിയില്‍ നിന്ന്‌ വാങ്ങാതെ ഉല്‍പ്പാദന മേഖലകളില്‍ നിന്നും വാങ്ങുന്നുണ്ട്‌.
ഇതോടെ കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ വില്‍പ്പനക്ക്‌ കുരുമുളക്‌ വരവ്‌ കുറവായിരുന്നു. പോയവാരത്തെ അപേക്ഷിച്ച്‌ 76 ടണ്‍ കുറവാണ്‌ വില്‍പ്പനക്കെത്തിയത്‌. പച്ച കുരുമുളക്‌ കിലോ 175 രൂപയില്‍ നിന്നു 215 രൂപ വരെ വില ഉയര്‍ന്നതോടെ ഇടുക്കിയില്‍ പച്ച കുരുമുളകിന്റെ വില്‍പ്പന കുറഞ്ഞു. പച്ച കുരുമുളക്‌ ഉണക്കി വില്‍ക്കാനാണ്‌ കര്‍ഷകര്‍ കൂടുതാലായും താല്‍പ്പര്യപ്പെടുന്നത്‌ ഉണക്കി വിറ്റാല്‍ കിലോ 800 രൂപ വരെ കിട്ടുമെന്നാണ്‌ കര്‍ഷകരുടെ കണക്ക്‌ കൂട്ടല്‍. ഉല്‍പ്പാദനം കുറയുമെന്ന സാഹചര്യത്തില്‍ വന്‍കിട കര്‍ഷകര്‍ പച്ചമുളക ഉണക്കി സ്‌റ്റോക്ക്‌ ചെയ്യാനും നീക്കമുണ്ട്‌.
ഡിസംബറില്‍ സീസണ്‍ തുടങ്ങിയതോടെ ഏപ്രില്‍ മേയ്‌ കാലയളവില്‍ വിളവെടുപ്പാകും വില കൂടുതല്‍ കിട്ടുമെന്നാണ്‌ കര്‍ഷകരുടെ പ്രതീക്ഷ. ശീലങ്കയിലുണ്ടായ പ്രളയക്കെടുതിയില്‍ വലിയ തോതില്‍ അവിടെ കുരുമുളക്‌ കൃഷിക്ക്‌ നാശനഷ്‌ടമുണ്ടായെന്നും ഉല്‍പ്പാദനം കുറയുമെന്നാണ്‌ ശീലങ്കയിലെ കര്‍ഷകരും കയറ്റുമതിക്കാരും പറയുന്നത്‌. ഈ സാഹചര്യത്തില്‍ ശ്രീലങ്കയില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ കയറ്റുമതി തല്‍ക്കാലം ഉണ്ടാകില്ല. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ശ്രീലങ്ക വഴി കുരുമുളകുഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലെ ഇറക്കുമതിക്കാരും ഇപ്പോള്‍ പിന്‍മാറിയിരിക്കയാണ്‌. ഇതെല്ലാം വരുംനാളുകളില്‍ കുരുമുളകിനു വില ഉയരാനാണ്‌ സാധ്യത. ഇന്ത്യയിലെ കുരുമുളക്‌ ഉല്‍പ്പാദന മേഖലകളില്‍ കേന്ദ്ര കൃഷി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ കര്‍ഷകരെയും വ്യാപാരികളെയും നേരില്‍കണ്ട്‌ ഉല്‍പ്പാദനം 110000 ടണ്‍ ഉണ്ടാകുമെന്നാണ്‌ കണക്കെടുത്തത്‌. പിന്നീട്‌ ഉദ്യോഗസ്‌ഥരുടെ കണക്ക്‌ 85000ടണ്ണായി കുറഞ്ഞു. എന്നാല്‍ കര്‍ഷകരുടെ കണക്കില്‍ 65000 ടണ്ണാണ്‌ പ്രതീക്ഷ. ഉല്‍പ്പാദനം കുറഞ്ഞാല്‍ കുരുമുളകിന്‌ വില കൂടാനാണ്‌ സാധ്യത. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷം അയ്യപ്പ ഭക്‌തരില്‍ നിന്ന്‌ കുരുമുളകിന്‌ ഡിമാന്റ്‌ കുറഞ്ഞെന്നാണ്‌ പത്തനംതിട്ടയിലുള്ള വ്യാപാരികള്‍. കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ കഴിഞ്ഞ വാരം 110 ടണ്‍ കുരുമുളക്‌ വില്‍പ്പനക്കെത്തി. വാരാന്ത്യ വില കൊച്ചി കുരുമുളക്‌ അണ്‍ ഗാര്‍ബിള്‍ഡ്‌ കിലോ 690 രൂപ, ഗാര്‍ബിള്‍ഡ്‌ മുളക്‌ 710 രൂപ, പുതിയ മുളക്‌ 680 രൂപ. കയറ്റുമതി നിരക്ക്‌ ഇന്ത്യ ഒരു ടണ്ണിന്‌ 8000 ഡോളര്‍, ഇന്തോ നേഷ്യ 7300, ശ്രീലങ്ക 700, വിയറ്റ്‌നാം 6800, ബ്രസീല്‍ 6300 ഡോളര്‍.

പൊന്നില്‍ കുളിച്ചു നിന്നു...

കഴിഞ്ഞ വാരം വിപണിയില്‍ സ്വര്‍ണമായിരുന്നു സൂപ്പര്‍ സ്‌റ്റാര്‍. പവന്‌ 95440 രൂപയില്‍ വിറ്റ്‌ നിറുത്തിയത്‌ 98400 രൂപയില്‍ സ്വര്‍ണം ചരിത്രത്തിലെ ഉയര്‍ന്ന വിലയിലെത്തി. മറ്റ്‌ ഒരു ലോഹങ്ങള്‍ക്കും ഇല്ലാത്ത വിലയാണ്‌ സ്വര്‍ണ്ണം കയ്യടക്കിയത്‌. അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക്‌ അവിടത്തെ നിക്ഷേപരുടെ നിലവിലുള്ള പലിശ നിരക്കില്‍ വീണ്ടും കാല്‍ശതമാനം കുറച്ചതായി പ്രഖ്യാപനം വന്നതോടെ നിക്ഷേപകര്‍, കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതാണ്‌ ആഗോള തലത്തില്‍ സ്വര്‍ണം താരമായത്‌.
കഴിഞ്ഞ വാരം സ്വര്‍ണ്ണം പവന്‌ 2760 രൂപ കൂടി. 98400-ല്‍ നിന്ന്‌ 98 200 രൂപയായി കുറഞ്ഞാണ്‌ വാരാന്ത്യം വ്യാപാരം നിര്‍ത്തിയത്‌. രാ ജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണം ഔണ്‍സിന്‌ (31.1.ഗ്രാം) 296 ഡോളറാണ്‌ കഴിഞ്ഞ വാരം കൂടിയത്‌. ഔണ്‍സിന്‌ 4299 ഡോളറാണ്‌ രാജ്യന്തര വില. വിനിമയ നിരക്കില്‍ ഡോളറിന്‌ മുന്നില്‍ രൂപ തലകുനിച്ചു. രൂപയ്‌ക്ക്‌ കഴിഞ വാരം68 പൈസ നഷ്‌ടത്തില്‍ രൂപ 90.57ആയി ദുര്‍ബലപ്പെട്ടു.

വെളിച്ചെണ്ണ വില കുത്തനെ കുറയുന്നു

സംസ്‌ഥാനത്ത്‌ വെളിച്ചെണ്ണ കൊപ്ര വില വീണ്ടും കുറഞ്ഞു. ഡിമാന്റ്‌ കുറഞ്ഞതാണ്‌ വില മൊത്തത്തില്‍ കുറയാന്‍ കാരണം. കൊച്ചി, കോഴിക്കോട്‌ വെളിച്ചെണ്ണ ലിറ്ററിനു യഥാക്രമം രണ്ടുരൂപ വീതം വില കുറഞ്ഞു. തൃശൂരില്‍ വെളിച്ചെണ്ണ ലിറ്ററിനു 3 രൂപ വില കുറഞ്ഞു. കൊപ്ര കൊച്ചി, തൃശൂര്‍ യഥാക്രമം കിലോ രണ്ട്‌ രൂപ വീതം വില കുറഞ്ഞു. കോഴിക്കോട്‌ കൊപ്ര ഒരു പവില കുറഞ്ഞു. തമിഴ്‌നാട്ടില്‍ കാങ്കയം മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ കൊപ്ര 3 രൂപ വീതം വില കൂടി.
സംസ്‌ഥാനത്ത്‌ കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ്‌ അസോസിയേഷനാണ്‌ വെളിച്ചെണ്ണ കുറഞ്ഞ വില രേഖപ്പടുത്തിയത്‌. കൊച്ചിയില്‍ വെളിച്ചെണ്ണ മില്ലിംങ്‌ ലിറ്ററിന്‌ 337 രൂപ, തയാര്‍ 332 രൂപ, കൊ പ്രതെളിവ്‌ കിലോ 200 രൂപ, ഓടെ 198 രൂപ, തൃശൂര്‍ വെളിച്ചെണ്ണ 333 രൂപ, കൊ പ്ര 199 രൂപ, കോഴിക്കോട്‌ വെളിച്ചെണ്ണ 348 രൂപ, കൊപ്ര 205 രൂപ, തമിഴ്‌നാട്‌ കാങ്കയം വെളിച്ചണ്ണ 253 രൂപ കൊപ്ര183 രൂപ. കൊച്ചിയില്‍ കഴിഞ്ഞ വാരം 32000 ലിറ്റര്‍ വെളിച്ചെണ്ണ വില്‍പ്പനക്കെത്തി. ഇല തേയില വിലകുറഞ്ഞും പൊടി തേയില വില കുടിയുമാണ്‌ കൊച്ചിയില്‍ കഴിഞ്ഞ വാരം ലേലം നടന്നത്‌.
ഇല തേയില കിലോ ഒരുരൂപ വില കുറഞ്ഞു പൊടി തേയില കിലോ 3 രൂപ വില കൂടി കയറ്റുമതി ഡിമാന്റ്‌ കുറഞ്ഞ താണ്‌ ഇല തേയില വില കുറഞ്ഞത്‌. ഇല തേയില 330600 കിലോയും പൊടി തേയില 614700 കിലോയും ലേലത്തില്‍ വില്‍പ്പനക്കെത്തി. വില്‍പ്പനക്ക്‌ കഴിഞ്ഞ വാരം തേയില വരവ്‌ കുറവായിരുന്നു.

നഷ്‌ടത്തില്‍ വലിഞ്ഞ്‌ റബര്‍

റബര്‍ കര്‍ഷകര്‍ക്ക്‌ കഴിഞ്ഞ വാരവും നഷ്‌ടകച്ചവടമായിരുന്നു. കഴിഞ വാരം റബര്‍ കിലോ ഒരു രൂപ വില കുറഞ്ഞാണ്‌ കര്‍ഷകര്‍ റബര്‍ വിറ്റത്‌ രണ്ടാഴ്‌ച്ചക്കിടയില്‍ 3 രൂപയാണ്‌ വില ഇടിഞ്ഞത്‌. ചൈന ടോക്കിയോ അവധി വിലകുറച്ചതാണ്‌ ടയര്‍ കമ്പനികള്‍ കൊച്ചിയില്‍ വില കുറച്ചതെന്നാണ്‌ വിതരണക്കാരും ബ്രോക്കര്‍മാരും ന്യായീകരിക്കുന്നത്‌.
തയാര്‍ നിരക്കില്‍ ബാങ്കോക്ക്‌ 190 രൂപയായി വില ഉയര്‍ത്തിയിട്ടും ടയര്‍ കമ്പനികള്‍ വില കുറക്കുകയാണെന്ന്‌ കര്‍ഷകര്‍. ഉല്‍പ്പാദനം കുറഞ്ഞതോടെ വില്‍പ്പനക്ക്‌ റമ്പര്‍ വരവ്‌ കുറവാണ്‌.
പണത്തിനു അത്യാവശ്യക്കാരായ ചെറുകിട കര്‍ഷകരാണ്‌ റമ്പര്‍ വിറ്റതെന്ന്‌ വ്യാപാരികള്‍. ചൈന 194, ടോക്കിയോ 186 തയാര്‍ നിരക്കില്‍ ബാങ്കോക്ക്‌ 190 രൂപയുമാണ്‌ വാരാന്ത്യ വില രേഖപ്പെടുത്തിയത്‌. കൊച്ചി ആര്‍.എസ്‌.എസ്‌-4 കിലോ 183 രൂപ ആര്‍ എസ്‌.എസ്‌-5 180 രൂപ.

Ads by Google
Sunday 14 Dec 2025 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW