Friday, March 13, 2026 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 06.17 PM

മുർഷിനയെ ജയിപ്പിച്ചത് ഒരൊറ്റവോട്ട്; 20 വര്‍ഷത്തിന് ശേഷം വാണിമേൽ പഞ്ചായത്ത് എൽഡിഎഫിന്

കോഴിക്കോട് വാണിമേൽ ഗ്രാമപഞ്ചായത്താണ് ഇത്തവണ എൽഡിഎഫ് ഭരണത്തിലേറുന്നത്.
ldf, vanimel

സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിക്കുമ്പോഴും ഇരുപത് വര്‍ഷത്തിന് ശേഷം മുസ്ലിം ലീഗിൽ നിന്ന് ഭരണം പിടിച്ചെടുത്ത് എൽഡിഎഫ് . കോഴിക്കോട് വാണിമേൽ ഗ്രാമപഞ്ചായത്താണ് ഇത്തവണ എൽഡിഎഫ് ഭരണത്തിലേറുന്നത്.

18 വാർഡുകളിൽ ഒമ്പതിലും എൽഡിഎഫ് സ്ഥാനാർഥികൾ വിജയം നേടി. എട്ട് വാർഡുകളിൽ യുഡിഎഫും ഒരു വാർഡിൽ എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയുമാണ് വിജയിച്ചത്. ഇരുപത് വർഷം മുസ്ലിം ലീഗ് ഭരിച്ച കോട്ടയാണ് എൽഡിഎഫ് തകർത്തത്. 14-ാം വാര്‍ഡിലെ ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ എൻകെ മുര്‍ഷിനയുടെ ചരിത്ര വിജയത്തോടെയാണ് കേവലഭൂരിപക്ഷത്തോടെ ഇടതുമൂന്നണി അധികാരത്തിലേക്ക് കടക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW