Friday, March 13, 2026 Last Updated 13 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 09.13 AM

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; ഗ്രാമിന്‌ 12,000 കടന്നു

uploads/news/2025/12/815679/1.jpg

മട്ടാഞ്ചേരി: പുതിയ ഉയരത്തിലേക്കുള്ള കുതിപ്പില്‍ സ്വര്‍ണവില. ഇന്നലെ മൂന്നു തവണകളിലായി 2,520 രൂപ വര്‍ധിച്ച്‌ പവന്‌ 98,400 രൂപയെന്ന സര്‍വകാല റെക്കോഡില്‍. ഗ്രാമിന്‌ 12,300 രൂപയാണ്‌ ഇന്നലത്തെ വില.
രാവിലെ പവന്‌ 1,400 രൂപയും ഉച്ചകഴിഞ്ഞ്‌ 400 രൂപയും വൈകിട്ട്‌ 720 രൂപയുമാണ്‌ പവന്‌ കൂടിയത്‌. കഴിഞ്ഞ ഒക്‌ടോബര്‍ 17 നായിരുന്നു ഇതിനു മുമ്പ്‌ വില റെക്കോഡ്‌ തൊട്ടത്‌. രാജ്യാന്തരതലത്തില്‍ സ്വര്‍ണം ഔണ്‍സിന്‌ (31.1 ഗ്രാം) 4,384 ഡോളറും ആഭ്യന്തര വില പവന്‌ 97360 രൂപയുമായിരുന്നു അന്ന്‌ വില.
പലിശനിരക്ക്‌ കാല്‍ശതമാനവും കൂടി കുറയ്‌ക്കുമെന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനമാണ്‌ സ്വര്‍ണവില കുതിക്കാന്‍ കാരണം. ഇതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക്‌ ആകൃഷ്‌ടരായി. ഇത്‌ വില ഔണ്‍സിന്‌ 4,335 ഡോളര്‍ വരെ ഉയര്‍ത്തി. ഇതോടെ യു.എസ്‌. ഗോള്‍ഡ്‌ ഫ്യൂച്ചറില്‍ സ്വര്‍ണം ഔണ്‍സിന്‌ 4360 ഡോളറായി.
നിക്ഷേപകരെ കൂടാതെ സ്വര്‍ണത്തിന്‌ കേന്ദ്ര ബാങ്കുകളില്‍ നിന്നും ആവശ്യക്കാരായതോടെ നിലവിലെ റെക്കോഡ്‌ വരുംദിവസങ്ങളില്‍ തിരുത്തപ്പെടുമെന്ന്‌ സാമ്പത്തിക വിദഗ്‌ധര്‍ പ്രതീക്ഷിക്കുന്നു. പുതുവര്‍ഷത്തിന്‌ ആഴ്‌ചകള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യാന്തര വില ഔണ്‍സിന്‌ 4500 ഡോളര്‍ കടന്നാല്‍ ആഭ്യന്തര വില പവന്‌ ഒരു ലക്ഷം രൂപ കടക്കുമെന്നാണ്‌ പ്രവചനം. അതിനിടെ വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം ഡോളറിനെതിരേ 90.5 ആയി ഇടിഞ്ഞു.

Ads by Google
Saturday 13 Dec 2025 09.13 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW