-->
പാലക്കാട്: രണ്ടാം കേസില്‍ മുന്‍കൂര്‍ജാമ്യം കിട്ടുകയും ആദ്യ കേസില്‍ അറസ്റ്റ് തടയുകയും ചെയ്യപ്പെട്ട സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം പുറത്തുവന്നെങ്കിലൂം രാഹുല്‍ മാങ്കൂട്ടത്തിലിന് തലവേദന ഒഴിയുന്നില്ല. പാലക്കാട് രാഹുല്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എയ്ക്ക് ഫ്‌ളാറ്റിലെ താമസക്കാരുടെ അസോസിയേഷന്‍ കത്തു നല്‍കി.
ലൈംഗികാരോപണം നേരിടുന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് പോലീസ് കേസും അന്വേഷണവും ഫ്‌ളാറ്റില്‍ നിരന്തരം ഉണ്ടാകുന്നത് ശല്യമായി മാറുന്നു എന്നാണ് പരാതി. രാഹുല്‍ പ്രതിയായ ആദ്യകേസില്‍ പീഡനം നടന്നതായി പറയുന്ന ഇടങ്ങളില്‍ ഫ്‌ളാറ്റും ഉള്‍പ്പെട്ടിട്ടുണ്ട്. രാഹുലിന്റെ കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരന്തരം പരിശോധന നടത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി താമസക്കാര്‍ പറയുന്നു. മറ്റു താമസക്കാര്‍ക്കും ഇത് പ്രശ്‌നമാകുന്നെന്നും ഈ മാസം 25 ന് മുമ്പായി ഫ്‌ളാറ്റ് ഒഴിയണമെന്നുമാണ് ആവശ്യം.
ഇന്നലെയാണ് രാഹുല്‍ ഒളിവില്‍ നിന്നും പുറത്തുവന്നത്. തിരുവനന്തപരും സെഷന്‍സ് കോടതി മൂന്‍കൂര്‍ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നായിരുന്നു രാഹുലിന് പുറത്തുവരാനായത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടന്ന ഇന്നലെ പാലക്കാട്ട് എത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.
ഇന്ന് രാവിലെ എംഎല്‍എ ഓഫീസിലും രാഹുല്‍ എത്തുന്നുണ്ട്. ഇന്നലെ വൈകിട്ട് 4.45 ന് പാലക്കാട് നഗരസഭയിലെ 24 ാം വാര്‍ഡ് കുന്നത്തൂര്‍മേട് നോര്‍ത്തിലെ സെന്റ് സെബാസ്റ്റിയന്‍സ് സ്‌കൂളില്‍ വോട്ടും രേഖപ്പെടുത്തിയിരുന്നു. ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭഛിദ്രത്തിന് നിര്‍ബ്ബന്ധിച്ചെന്നും ആരോപിച്ച് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് എംഎല്‍എ രണ്ടാഴ്ചക്കാലത്തോളം ഒളിവില്‍ പോയത്.