Wednesday, March 11, 2026 Last Updated 9 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 05.18 PM

ലോറി കൊക്കയിലേക്ക് വീണു, 21 പേർ മരിച്ചു; സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം

അസമിൽ നിന്ന് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
accident

അരുണാചൽപ്രദേശിൽ തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് 21 പേർ മരിച്ചു. അസമിൽ നിന്ന് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ചൈന അതിർത്തിക്കടുത്തുള്ള ഹയുലിയാങ്-ചഗ്ലഗാം റോഡില്‍ ഡിസംബർ 8 ന് രാത്രിയോടെയാണ്അപകടം നടന്നത്. പ്രദേശത്തിന്റെ വിദൂര സ്ഥാനം, നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെ അഭാവം, മോശം റോഡ് അവസ്ഥ എന്നിവ കാരണം ബുധനാഴ്ച വൈകുന്നേരം മാത്രമാണ് അപകട വിവരം പുറത്തറിഞ്ഞത്.

കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 1000 അടി താഴ്ചയിലേക്കാണ് ലോറി പതിച്ചത്. നിരവധിപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW