Wednesday, March 11, 2026 Last Updated 21 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 04.19 PM

ഡ്രൈവറില്ലാതെ ഓടുന്ന കാറിൽ പ്രസവിച്ച് യുവതി, റോബോ ടാക്സിയിൽ തന്നെ ആശുപത്രിയിലേക്ക്

വേമോ എന്ന കമ്പനിയുടെ ഡ്രൈവർ ഇല്ലാത്ത കാറിലാണ് പ്രസവം നടന്നത്.
women, birtrh

സാൻ ഫ്രാൻസിസ്കോയിലെ ഒരു യാത്രക്കാരിയുമായി ആശുപത്രിയിലേക്ക് പോയ റോബോ ടാക്സിയിൽ യാത്ര ചെയ്യവേ യുവതി പ്രസവിച്ചു. വേമോ എന്ന കമ്പനിയുടെ ഡ്രൈവർ ഇല്ലാത്ത കാറിലാണ് പ്രസവം നടന്നത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാൻ ഫ്രാൻസിസ്കോ മെഡിക്കൽ സെന്ററിലേക്ക് പോകാനാണ് ഈ യാത്ര അവർ ബുക്ക് ചെയ്തത്. എന്നാൽ യാത്രാമധ്യേ അതികഠിനമായ പ്രസവവേദന തുടങ്ങി.

എന്നാൽ വാഹനത്തിനുള്ളിൽ അസാധാരണമായി എന്തോ നടക്കുന്നുണ്ടെന്ന് വേമോയുടെ റൈഡർ സപ്പോർട്ട് ടീമിൻറെ ശ്രദ്ധയിൽപ്പെട്ടു. അവർ ആദ്യം തന്നെ ആ സ്ത്രീയെ ഫോണിൽ ബന്ധപ്പെടുകയും ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. തുടർന്ന് എമർജൻസി സർവീസുകളെ വിവരം അറിയിക്കുകയായിരുന്നു.

റോബോ ടാക്സി ആശുപത്രിയിൽ എത്തിയപ്പോഴേക്കും സ്ത്രീ പ്രസവിച്ചിരുന്നു. അമ്മയും നവജാത ശിശുവും സുരക്ഷിതർ ആണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. യാത്രയ്ക്ക് ശേഷം ടാക്സി ഉടൻ തന്നെ വിശദമായ ശുചീകരണത്തിനായി സർവീസിൽ നിന്ന് മാറ്റിയതായി വേമോ അറിയിച്ചു. ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും തങ്ങളുടെ റോബോ ടാക്സിയിൽ ഒരു കുഞ്ഞ് ജനിക്കുന്നത് ഇത് ആദ്യമായല്ലെന്നും കമ്പനി വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW