Thursday, March 12, 2026 Last Updated 17 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 03.37 PM

കൈക്കൂലിയായി വാങ്ങിയത് 155 മില്യൺ ഡോളർ; ചൈനയില്‍ മുന്‍ സര്‍ക്കാരുദ്യോഗസ്ഥന്‍റെ വധശിക്ഷ നടപ്പിലാക്കി

സുപ്രീം പീപ്പിൾസ് കോടതിയുടെ അംഗീകാരത്തിന് പിന്നാലെ വടക്കൻ ചൈനയിലെ ടിയാൻജിൻ മുനിസിപ്പാലിറ്റിയിലെ ഒരു കോടതിയാണ് വധശിക്ഷ നടപ്പാക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
china

ചൈനയില്‍ കൈക്കൂലി വാങ്ങിയ മുൻ ബാങ്കറുടെ വധശിക്ഷ നടപ്പിലാക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ ചൈന ഹുവാറോങ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് മുൻ ജനറൽ മാനേജർ ബായ് ടിയാൻഹുയിയെയാണ് ചൊവ്വാഴ്ച ചൈന വധശിക്ഷയ്ക്ക് വിധേയനാക്കിയത് എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സുപ്രീം പീപ്പിൾസ് കോടതിയുടെ അംഗീകാരത്തിന് പിന്നാലെ വടക്കൻ ചൈനയിലെ ടിയാൻജിൻ മുനിസിപ്പാലിറ്റിയിലെ ഒരു കോടതിയാണ് വധശിക്ഷ നടപ്പാക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

1.1 ബില്യൺ യുവാൻ (155 മില്യൺ ഡോളർ) കൈക്കൂലി വാങ്ങിയതിനാണ് ബായ് ടിയാൻഹുയി കുറ്റക്കാരനാണ് എന്ന് തെളിഞ്ഞത്. 2014നും 2018നുമിടയിൽ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്.

2024 മെയ് 28 -ന് കൈക്കൂലി വാങ്ങിയതിന് ടിയാൻഹുയി കുറ്റക്കാരനാണ് എന്ന് ടിയാൻജിൻ സെക്കൻഡ് ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതി കണ്ടെത്തി. പിന്നാലെയാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW