Thursday, March 12, 2026 Last Updated 34 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 01.17 PM

രാഹുല്‍മാങ്കൂട്ടത്തിലിന്റെ ആദ്യ ലൈംഗികാതിക്രമ കേസ് ; രണ്ടാംപ്രതി ജോബി ജോസഫും മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

uploads/news/2025/12/815401/joby.jpg

തിരുവനന്തപുരം: രാഹുല്‍മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യ ലൈംഗികാതിക്രമ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രണ്ടാം പ്രതിയായ ജോബി ജോസഫും. രണ്ടാം കേസില്‍ രാഹുലിന് മൂന്‍കൂര്‍ ജാമ്യം നല്‍കിയ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. യുവതിയ്ക്ക് ഗര്‍ഭഛിദ്ര ഗുളിക കൈമാറിയത് ജോബിയാണെന്ന യുവതിയുടെ മൊഴിയിലായിരുന്നു പ്രതിചേര്‍ത്തത്.

യുവതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഗുളിക വാങ്ങിയെത്തിച്ചതെന്നും തനിക്ക് മരുന്നിനെക്കുറിച്ച് അറിവ് ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. രാഹുലിന് പിന്നാലെ ജോബി ജോസഫും ഒളിവിലാണ്. കേസ് പരിഗണിക്കുന്നത് 17 ലേക്ക് മാറ്റിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള രണ്ടാമത്തെ കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW