-->
നടന്‍ ജയറാമിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രമേശ് പിഷാരടി. ‘ജയറാമേട്ടന് പിറന്നാള്‍ ആശംസകള്‍, പാ പ്പ പാ... പാ പ്പ പാ... ’എന്നായിരുന്നു ജയറാമിനൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് പിഷാരടി കുറിച്ചത്.
ജോഷി സംവിധാനം ചെയ്ത സലാം കാശ്മീര്‍ സിനിമയില്‍ ജയറാമിന്റെ കഥാപാത്രത്തിന്റെ യഥാര്‍ഥ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രംഗത്തില്‍ ഉപയോഗിച്ചിരിക്കുന്ന പള്ചാത്തല സംഗീതമാണിത്. ഈ പശ്ചാത്തല സംഗീതവും രംഗവും പിന്നീട് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ ആകുകയും ജയറാമിന്റെ ലുക്ക് മീം രൂപത്തിലും വൈറലായി മാറിയിരുന്നു. ട്രോള്‍ രൂപത്തിലുളള പിഷാരടിയുടെ പിറന്നാള്‍ ആശംസ ആരാധകരും ഏറ്റെടുത്തു.