Friday, March 13, 2026 Last Updated 6 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Dec 2025 09.38 PM

‘എല്ലായ്‌പ്പോഴും നിനക്ക് ഏറ്റവും മികച്ചത് വരട്ടെ...’; സഞ്ജുക്തയെ ചേര്‍ത്തു പിടിച്ച് ജന്മദിനാശംസകള്‍ കുറിച്ച് സംവൃത സുനില്‍; സ്വിറ്റ്സര്‍ലന്‍ഡിലെ മഞ്ഞ് ആസ്വദിച്ച് സഹോദരിമാര്‍

uploads/news/2025/12/815296/Untitled-6.jpg
Samvritha Sunil and sanjukta sunil (Image Source: Instagram)

ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് സംവൃത സുനില്‍. മാണിക്യക്കല്ല്, ചോക്ലേറ്റ്, ഡയമണ്ട് നെക്ലേസ് തുടങ്ങി വളരെ ചുരുക്കം സിനിമകളിലൂടെ താരം ആരാധകഹൃദയങ്ങളില്‍ കയറിക്കൂടി. മനസ്സിൽ തൊടുന്ന അനേകം കഥാപാത്രങ്ങൾ കൊണ്ടും, ശാലീന സൗന്ദര്യം കൊണ്ടും, മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായി സംവൃത മാറിയിരുന്നു.
2012ൽ കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് അഖിൽ ജയരാജിനെ വിവാഹം ചെയ്ത് താരം സിനിമയിൽ നിന്ന് ഒരു നീണ്ട ഇടവേളയെടുത്തത്. മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുഗ അഖിലിനുമൊപ്പം അമേരിക്കയില്‍ സെറ്റില്‍ഡായ താരം ഇടയ്ക്ക് സിനിമകള്‍ ചെയ്തും സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കിട്ടും ആരാധകര്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സംവൃത. തന്റെയും കുടുംബത്തിന്റെയുമെല്ലാം വിശേഷങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ അനിയത്തി സഞ്ജുക്ത സുനിലിന് ജന്മദിനാശംസകള്‍ കുറിക്കുകയാണ് സംവൃത. ‘‘എല്ലായ്‌പ്പോഴും നിനക്ക് ഏറ്റവും മികച്ചത് വരട്ടെ... ജന്മദിനാശംസകൾ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സംവൃത ആശംസകള്‍ കുറിച്ചിരിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ചിത്രത്തില്‍ അനിയത്തിയെ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രവും രണ്ടുപേരും കൂടി പൊട്ടിച്ചിരിക്കുന്ന ചിത്രവും സംവൃത പങ്കുവച്ചിട്ടുണ്ട്.
സഹോദരിയെക്കാളുപരി ഒരു അമ്മയെപ്പോലെയാണ് സംവൃത തന്റെ അനിയത്തിക്കുട്ടിയെ സ്നേഹിക്കുന്നത്. സംവൃതയുടെ പോസ്റ്റുകളിലൂടെ സഞ്ജുക്ത പ്രേക്ഷകര്‍ക്ക് പരിചിതയാണ്. സഞ്ജുക്തയ്ക്ക് താനൊരു ചേച്ചി മാത്രമല്ല, അമ്മയുമാണെന്ന് മുൻപ് പല അഭിമുഖങ്ങളിലും സംവൃത പറഞ്ഞിട്ടുണ്ട്. എന്റെ അച്ഛനെയും അമ്മയെക്കാളും ഞാന്‍ ക്ലോസ് ആയിട്ടുള്ളത് ചേച്ചിയുമായിട്ടാണെന്ന് സഞ്ജുക്തയും ഒരു ടെലിവിഷൻ പരിപാടിയിലെത്തിയപ്പോൾ പറഞ്ഞിരുന്നു. അമ്മയ്ക്കും അച്ഛനും എന്നെയാണ് കൂടുതല്‍ ഇഷ്ടമെന്ന് പറഞ്ഞ് എപ്പോഴും വഴക്കുകൂടുന്ന ആളാണ് സഞ്ജുക്തയെന്നും തന്റെ കാര്യത്തില്‍ അനിയത്തി വളരെ പൊസസ്സീവാണെന്നും, എല്ലാ കാര്യങ്ങളും തനിക്ക് ചെയ്തു തരുന്നത് അവളാണെന്നും സംവൃത അതേ ഷോയിൽ പറഞ്ഞിരുന്നു. ഒരു പ്രത്യേകമായ ചേച്ചി-അനിയത്തി ബോണ്ടാണ് ഇവർക്കിടയിൽ ഉള്ളതെന്ന് ആരാധകര്‍ക്കുമറിയാം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW