-->
മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളായിരുന്ന സംവൃത സുനില്‍ ലാല്‍ ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. സ്വഭാവിക ശൈലിയിലൂടെയും നാടന്‍ സൗന്ദര്യത്തിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും തനതായ ആകര്‍ഷണത്തിലൂടെയുമാണ് സംവൃത മലയാളിനസ്സില്‍ ചേക്കേറിയത്. മാണിക്യക്കല്ല്, ചോക്ലേറ്റ്, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്‍ തുടങ്ങി വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ ആരാധകഹൃദയങ്ങളില്‍ കയറിക്കൂടാന്‍ സംവൃതയ്ക്ക് കഴിഞ്ഞു.
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് തന്നെ വിവാഹിതയായ താരം, കരിയറില്‍ നിന്ന് ഇടവേളയെടുത്ത് താരം അമേരിക്കയിലേക്ക് ചേക്കേറി. ഇടവേളയ്ക്ക് ശേഷം രണ്ടു മൂന്നു സിനിമകളില്‍ താരം അഭിനയിക്കുകയും ചെയ്തിരുന്നു. വിദേശത്താണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം പങ്കിടാറുണ്ട്. അവധിക്ക് നാട്ടിലെത്തുമ്പോള്‍ അഭിമുഖങ്ങളിലൂടെയും താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കിടാറുള്ള ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ തന്റെയൊരു പഴയ ചിത്രം പങ്കിടുകയാണ് സംവൃത സുനില്‍. ഷോര്‍ട്ട് ഹെയര്‍ കട്ടിലുള്ള ത്രോബാക്ക് ചിത്രമാണ് സംവൃത പങ്കിട്ടിരിക്കുന്നത്. ‘‘എനിക്ക് വീണ്ടും അത് ചെയ്യാൻ തോന്നുന്നുണ്ട്... ഷോര്‍ട്ട് ഹെയര്‍....’’ എന്ന ക്യാപ്ഷനും നല്‍കിയാണ് സംവൃതയുടെ പോസ്റ്റ്. പലരും താരത്തിന്റെ പോസ്റ്റ് ഏറ്റെടുക്കുന്നുണ്ട്. ‘വേണ്ട ചേച്ചി ഇപ്പോഴത്തെ ബ്യൂട്ടി ആണ് നല്ലത്...’ എന്ന് കമന്റിടുന്നവരും ‘അതെ, നിങ്ങൾ നിങ്ങളുടെ ഹൃദയം പറയുന്നത് കേൾക്കണം. നിങ്ങൾക്ക് തോന്നുകയാണെങ്കിൽ അത് ചെയ്യൂ...’ എന്ന കമന്റ് നല്‍കുന്നവരുമുണ്ട്.