Saturday, March 14, 2026 Last Updated 31 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 09.33 AM

ഞാന്‍ ആദ്യമായി മാതൃത്വം രുചിച്ചറിഞ്ഞ വര്‍ഷം; പോസ്റ്റുമായി സംവൃത സുനില്‍

samvritha-sunil
photo-www.instagram.com/samvrithaakhil/

മലയാളികളുടെ പ്രിയ നടിയാണ് സംവൃത സുനില്‍. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച സംവൃത, വിവാഹ ശേഷം അഭിനയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്.ഭര്‍ത്താവ് അഖില്‍ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം കാലിഫോര്‍ണിയയിലാണ് സംവൃതയുടെ താമസം.

ഇടയ്ക്ക് രണ്ട് മൂന്നു സിനിമകളില്‍ അഭിനയിച്ചെങ്കിലും കുടുംബിനിയെന്ന ലൈഫ് ആസ്വദിക്കുകയാണ് താരം. നാട്ടിലെത്തുമ്പോള്‍ ഇവിടുത്തെ വിശേഷങ്ങളും യാത്രകളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്. സിനിമയിലില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.

ഇപ്പോഴിതാ സംവൃത പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ആദ്യമായി മാതൃത്വം രുചിച്ച വര്‍ഷത്തെ കുറിച്ച് പറഞ്ഞെത്തിയിരിക്കുയാണ് താരം. ‘എന്റെ 2016, എന്റെ ലോകം അഗസ്ത്യയെ ചുറ്റിപ്പറ്റിയായിരുന്നു, ഞാന്‍ ആദ്യമായി മാതൃത്വം രുചിച്ചറിഞ്ഞ വര്‍ഷം ’എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സംവൃത കുറിച്ചത്.

2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത 'രസികന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം. പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു.

Ads by Google
Wednesday 21 Jan 2026 09.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW