Monday, March 16, 2026 Last Updated 34 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Dec 2025 08.05 AM

ആദ്യ ഘട്ടത്തില്‍ 70 ശതമാനം പോളിംഗ്; കൂടുതല്‍ രേഖപ്പെടുത്തിയത് എറണാകുളത്ത് ; കുറവ് പത്തനംതിട്ടയില്‍

uploads/news/2025/12/815206/election-ink.gif

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ രേഖപ്പെടുത്തിയത് 70 ശതമാനം പോളിംഗ്. കഴിഞ്ഞ തവണത്തേതില്‍ കുറഞ്ഞ വോട്ടിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഏഴ് ജില്ലകളില്‍ രേഖപ്പെടുത്തിയത് 73.79 ശതമാനം പോളിംഗായിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടുന്ന അന്തിമ കണക്ക് ഇതുവരെ വന്നിട്ടില്ല.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. ഏറ്റവും കുറവ് പത്തനംതിട്ടയിലും. എറണാകുളത്ത് 74.58 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ പത്തനംതിട്ടയില്‍ 66.78 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം- 67.4 ശതമാനം, കൊല്ലം- 70.36 ശതമാനം, ആലപ്പുഴ- 73.76 ശതമാനം, കോട്ടയം- 70.96 ശതമാനം, ഇടുക്കി- 71.77 ശതമാനം എന്നിങ്ങനെയാണ് ഇതുവരെ പുറത്തുവന്നത്.

ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെ കൂട്ടിയും കിഴിച്ചും വിലയിരുത്തലുകള്‍ നടത്തുകയാണ് തെക്കന്‍ ജില്ലകളിലെ പാര്‍ട്ടി നേതാക്കള്‍. മികച്ച പോളിങ് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വിലയിരുത്തല്‍. ഫലം വരുന്നതിനു മുന്‍പുള്ള കണക്കുകള്‍ കൂട്ടി ഉറപ്പിക്കുകയാണ് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും. മികച്ച പോളിങ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയിലാണ് മുന്നണികള്‍.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റില്‍ വിജയിക്കാനാകും എന്നാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രതീക്ഷ. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള റിഹേഴ്സലാണ് തദ്ദേശ തിരഞ്ഞെടുപ്പ് എന്നാണ് എന്‍ഡിഎ മുന്നോട്ടുവയ്ക്കുന്നത്.

വടക്കന്‍ ജില്ലകളില്‍ നാളെയാണ് വോട്ടെടുപ്പ്്. നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. ഏഴ് ജില്ലകളിലെ വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ഇന്ന് നടക്കും.ച രാവിലെ എട്ട് മുതല്‍ വിവിധ കേന്ദ്രങ്ങളിലായിരിക്കും വോട്ടിങ് യന്ത്രങ്ങളുടെ വിതരണം നടക്കും.

Ads by Google
Ads by Google
TRENDING NOW