-->
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ടുപോയി അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും അതിജീവിതയുടെ മൊഴി. ശരീരമാകെ മുറിവേല്‍പ്പിച്ചുകൊണ്ടുള്ള ക്രൂര ലൈംഗികാതിക്രമത്തിന്റെ വിവരങ്ങളാണ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എനിക്ക് നിന്നെ റേപ്പ് ചെയ്യണമെന്ന് പറഞ്ഞുകൊണ്ടിരുന്നെന്നും മൊഴിയിലുണ്ട്.
പ്രോസിക്യൂഷന്‍ മുദ്ര വെച്ച കവറിലാണ് മൊഴി സമര്‍പ്പിച്ചത്. വിവാഹവാഗ്ദാനം നല്‍കി ബന്ധം സ്ഥാപിക്കുകയും സംസാരിക്കാനെന്ന് പറഞ്ഞ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു. പിന്നീട് വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചപ്പോള്‍ മാനസികമായും ശാരീരികമായും തകര്‍ന്ന് പോയെന്നും അതിജീവിത പറഞ്ഞു.
വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കുമായിരുന്നുവെന്നും. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാന്‍ പലവട്ടം ആവശ്യപ്പെട്ടുവെന്നും അതിജീവിത മൊഴി നല്‍കി. നമുക്ക് ഒരു കുഞ്ഞ് വേണമെന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചു. രാഹുലിനെ ഭയമാണെന്നും കേസുമായി മുന്നോട്ട് പോകാന്‍ ധൈര്യമില്ലെന്നും വ്യക്തമാക്കി. എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
വിവാഹവാഗ്ദാനം നല്‍കി ഹോംസ്റ്റേയില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു രാഹുലിനെതിരായ രണ്ടാമത്തെ പരാതി. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും പൊലീസില്‍ പരാതി നല്‍കാത്തത് ഭയം കാരണമെന്നും പരാതിയില്‍ പറയുന്നുണ്ട്. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേര്‍ന്ന് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി.