Saturday, March 14, 2026 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 08 Dec 2025 11.29 AM

സിനിമാഖേലയിലുള്ളവര്‍ അടക്കം 28 പേര്‍ കൂറുമാറി; കേസില്‍ വിധി വന്നത് എട്ടു വര്‍ഷത്തിന് ശേഷം.

uploads/news/2025/12/814877/bindu-panicker-and-bhama.jpg

കൊച്ചി: വന്‍ ശ്രദ്ധനേടിയ നടിയെ ആക്രമിച്ച കേസില്‍ വിധി വന്നത് സംഭവം നടന്ന് എട്ടു വര്‍ഷത്തിന് ശേഷം. പല രീതിയില്‍ വിവാദങ്ങളും അന്വേഷണങ്ങളും മാറി മറിഞ്ഞ കേസില്‍ സംഭവമുണ്ടായത് 2017 ലായിരുന്നു. മാനഭംഗം, ഗൂഡാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്‌ളീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച് സലീം, പ്രദീപ്, ചാര്‍ലിതോമസ്, നടന ദിലിപ്, സനില്‍കുമാര്‍, ജി ശരത് എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

എട്ടാംപ്രതിയായ നടന്‍ ദിലീപ് 2017 ജൂലൈ 10 ന് അറസ്റ്റിലായി. സംഭവമുണ്ടായി തൊട്ടടുത്ത ദിവസം ഫെബ്രുവരി 18 ന് ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണിയെ അറസ്റ്റ് ചെയതു. 19 ന് വടിവാള്‍ സലീം, പ്രദീപ് എന്നിവരും ഫെബ്രുവരി 20 ന് മണികണ്ഠനും അറസ്റ്റിലായി. ഫെബ്രുവരി 23 നായിരുന്നു പള്‍സര്‍ സുനിയുടെ അറസ്റ്റ്. കോടതിയില്‍ കീഴടങ്ങാന്‍ എത്തുമ്പോഴായിരുന്നു പള്‍സര്‍സുനിയെ അറസ്‌റ് ചെയ്തത്. ജൂണ്‍ 28 ന് ദിലീപിനെ ചോദ്യം ചെയ്യാനായി വിളിച്ച ശേഷമായിരുന്നു അറസ്റ്റ്. ഒട്‌കോബര്‍ 3 നായിരുന്നു ദിലീപിന് ജാമ്യം കിട്ടിയത്.

2018 മാര്‍ച്ചില്‍ കേസില്‍ വിചാരണ ആരംഭിക്കുകയും 2019 നവംബര്‍ 29 ന് ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. 2021 ഡിസംബര്‍ 25 ന് കേസില്‍ ദിലീപിനെതിരേ സംവിധായകന്‍ ബാലചന്ദ്രന്റെ വെളിപ്പെടുത്തലുണ്ടായി. 2022 ജനുവരി 4 ന് ബാലചന്ദ്രന്റെ വെളിപ്പെടുത്തലില്‍ തുടരന്വേഷണത്തിന് അനുമതി കിട്ടി് 2024 സെപ്തംബര്‍ 17 ന് പള്‍സര്‍സുനിക്ക് ജാമ്യം കിട്ടി. 2025 ഏപ്രില്‍ 9 ന് പ്രതിഭാഗത്തിന്റെ വാദവും പൂര്‍ത്തിയായി. 2015 ഡിസംബര്‍ 8 ന് കേസില്‍ വിധി പ്രസ്താവിച്ചു.

പ്രതി നടന്‍ ദിലീപാണെന്നതും അതിജീവിത സിനിമാരംഗത്ത് നിന്നുള്ള ആളാണെന്നതുമായിരുന്നു നടിയെ തട്ടിക്കൊണ്ടുപോയ കേസിന് വലിയ ശ്രദ്ധ കിട്ടാനുണ്ടായ കാരണം. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്തെന്ന കേസില്‍ എട്ടു വര്‍ഷത്തിന് ശേഷമായിരുന്നു വിധി വന്നത്. 2017 ഫെബ്രുവരിയില്‍ ഉണ്ടായ സംഭവത്തിന് പിന്നാലെ 2018 വിചാരണ തുടങ്ങിയിട്ടും വിവാദങ്ങള്‍ വിട്ടു പോയില്ല.

കോവിഡ് ലോക്ഡൗണ്‍ വിചാരണയെ രണ്ടു വര്‍ഷം നീട്ടിക്കൊണ്ടുപോയി. പിന്നാലെ സുപ്രീംകോടതി നല്‍കിയ സമയപരിധിയും പാലിക്കാന്‍ കഴിഞ്ഞില്ല. അതിജീവിത ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറിക്കാര്‍ഡ് കസ്റ്റഡിയിലിരിക്കെ അനധികൃതമായി പല തവണ പലരും തുറന്നു പരിശോധിച്ചതും വലിയ വിവാദമായി. ഈ വര്‍ഷം ആദ്യം വിധി പ്രസ്താവ്യം ഉണ്ടാകുമെന്ന് കരുതിയ കേസില്‍ കഴിഞ്ഞവര്‍ഷം സെപ്തംബറിലായിരുന്നു സാക്ഷികളുടെ വിസ്താരം തന്നെ പൂര്‍ത്തിയായത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെയാണ് അവസാനം വിസ്തരിച്ചത്. 438 ദിവസം സാക്ഷിവിസ്താരം നടന്നു. 833 രേഖകളും 142 തൊണ്ടിമുതലും ഹാജരാക്കി. 261 സാക്ഷികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. സിനിമാഖേലയിലുള്ളവര്‍ അടക്കം 28 പേര്‍ കൂറുമാറി.

Ads by Google
Monday 08 Dec 2025 11.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW