Friday, March 20, 2026 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 08 Dec 2025 09.42 AM

സിനിമയിലെ കസേരയും സ്ത്രീവിരുദ്ധതയും ചര്‍ച്ചയാക്കിയ കേസ് ; ദിലീപിനെ പുറത്താക്കി അമ്മയില്‍ യുവതലമുറയുടെ കലാപം

uploads/news/2025/12/814860/women-in-collective.jpg

കൊച്ചി: കേരള സാംസ്‌കാരിക രംഗത്തിലുടനീളം വലിയ കോളിളക്കമുണ്ടാക്കിയ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയ്ക്ക് അകത്തും പുറത്തുമുള്ള അധികാര സമവാക്യങ്ങളും സ്ത്രീവിരുദ്ധതയും എല്ലാം പൊതുസമൂഹം ചര്‍ച്ച ചെയ്യപ്പെട്ട അപൂര്‍വ്വ കേസ്. കേസില്‍ ദിലീപിന്റെ പങ്ക് പരാമര്‍ശിക്കപ്പെട്ടതോടെ നടന് നേരിടേണ്ടി വന്നത് സിനിമയിലെ യുവതയില്‍ നിന്നും സ്ത്രീകളില്‍ നിന്നുള്ള പ്രതിഷേധം.

2017 ജൂലൈ 11 നാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ സിനിമയിലെ താരസംഘടനയായ അമ്മയ്ക്കുള്ളില്‍ അപ്പോള്‍ തന്നെ കലാപം തുടങ്ങിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ആദ്യം ഗൂഢാലോചന ആരോപിച്ചത് നടി മഞ്ജുവാര്യര്‍ ആയിരുന്നു. അതിന് ശേഷമാണ് ദിലീപിലേക്ക് കേസ് പോകുന്നത്. അതോടെ മലയാള സിനിമയിലെ യുവതാരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി എന്നിവര്‍ ശക്തമായി തന്നെ ദിലീപിനെതിരെ രംഗത്തെത്തി. പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ യുവതാരങ്ങള്‍ ദിലീപിനെതിരെ രംഗത്തെത്തി.

അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ ഇവര്‍ പരസ്യമായി തന്നെ നിലപാട് എടുത്തു. നടന്‍ ആസിഫ് അലിയും നിലപാട് എടുത്തു. ആക്രമിക്കപ്പെട്ട നടി അടുത്ത സുഹൃത്താണെന്നും ഈ സംഭവത്തില്‍ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ടെന്നും ആസിഫ് അലി അസന്നിഗ്ധമായി പറഞ്ഞു. അപ്പോഴേക്കും സിനിമാ മേഖലയിലുള്ളവര്‍ രണ്ട് ചേരിയായിരുന്നു. ദിലീപിനെതിരെ നടപടിയെടുത്തെങ്കില്‍ യുവതാരങ്ങള്‍ സംഘടന വിടുമെന്ന മുന്നറിയിപ്പും ഉയര്‍ന്നിരുന്നു.

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നായിരുന്നു ആസിഫ് അലിയുടെ നിലപാട്. എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ചില കാര്യങ്ങള്‍ ഉന്നയിക്കുമെന്നും ഈ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തില്ലെങ്കില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നും പൃഥ്വിരാജും വ്യക്തമാക്കി. കുഞ്ചാക്കോ ബോബന്‍, നവ്യ നായര്‍, രമ്യ നമ്പീശന്‍, പാര്‍വതി, റിമ കല്ലിങ്കല്‍, രേവതി, ഗീതു മോഹന്‍ദാസ് തുടങ്ങിയ താരങ്ങളും ദിലീപിനെതിരെ നിലപാടെടടുത്തും നടിക്ക് പിന്തുണ നല്‍കിയും രംഗത്തെത്തിയിരുന്നു.

താരസംഘടനയായ അമ്മയിലെ ട്രഷറര്‍ ആയിരുന്നു അക്കാലത്ത് ദിലീപ്. സംഘടാനപരമായി വലിയ സ്വാധീനം അക്കാലത്ത് ദിലീപിന് ഉണ്ടായിരുന്നു. കേസില്‍ ആരോപണശരങ്ങള്‍ ഉയര്‍ന്നപ്പോള്‍ പോലും ദിലീപിനെ പരസ്യമായി മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് പ്രതിരോധിച്ച് മുകേഷ്, ഗണേഷ് കുമാര്‍, സിദ്ദീഖ് എന്നീ സീനിയര്‍ താരങ്ങള്‍ ഉണ്ടായിരുന്നു. ദിലീപിനെ പിന്തുണയ്ക്കുന്നവരും നടിയെ പിന്തുണയ്ക്കുന്നവരും. സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ പിറവിക്ക് കാരണമായ സംഭവം ഇതാണ്. ഹേമ കമ്മീഷന്റെ രൂപീകരണത്തിന് കാരണമായതും നടി ആക്രമിക്കപ്പെട്ട സംഭവം തന്നെ.

Ads by Google
Monday 08 Dec 2025 09.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW