Sunday, March 15, 2026 Last Updated 29 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 08 Dec 2025 08.04 AM

ഒറ്റുകാരെയും ചാരന്മാരെയും പേടി ; രാഹുല്‍ മാങ്കൂട്ടത്തെ കണ്ടെത്താന്‍ പുതിയ സംഘം

uploads/news/2025/12/814813/rahul-mankootathil.jpg

തിരുവനന്തപുരം: ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു. നിലവിലുള്ള അന്വേഷണ സംഘത്തില്‍ നിന്നും വിവരങ്ങള്‍ രാഹുല്‍ മാങ്കുട്ടത്തിലിന് ചോര്‍ന്ന് കിട്ടുന്നുണ്ടോ എന്ന് സംശയം ബലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. പല തവണയായി വിവരംകിട്ടി അന്വേഷണസംഘം എത്തുമ്പോള്‍ രാഹുല്‍ രക്ഷപ്പെടുകയായിരുന്നു.

പല തവണ രാഹുല്‍ ഉള്ള സ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരം കിട്ടി അന്വേഷണസംഘം എത്തുമ്പോഴേയ്ക്കും എംഎല്‍എ രക്ഷപ്പെടുകയായിരുന്നു. ഇത് പോലീസിന്റെ നീക്കങ്ങള്‍ ചോരുന്നത് കൊണ്ടാണോ എന്ന സംശയത്തിന് ബലമാകുന്നു. ബംഗലുരുവിലെ ഒരു അഭിഭാഷകയുടെ സംരക്ഷണത്തിലാണ് രാഹുല്‍ ഒളിവില്‍ കഴിയുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.

മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. രണ്ടാമത്തെ ബലാത്സംഗ പരാതിയില്‍ രാഹുല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാക്കോടതി പരിഗണികകും. ആദ്യത്തെകേസില്‍ രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്.

രണ്ടാമത്തെ കേസിലും അറസ്റ്റ തടയണമെന്ന ആവശ്യം കോടതി നിരാകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിനെ പിടികൂടാനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നവര്‍ക്ക് എതിരേയും നടപടി ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

Ads by Google
Ads by Google
TRENDING NOW