Saturday, March 14, 2026 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 05 Dec 2025 07.43 AM

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെയ്ക്കണം ; പാര്‍ട്ടി പ്രതിസന്ധിയിലാകുമെന്ന് നേതാക്കള്‍

uploads/news/2025/12/814449/rahul-mankoottathil-close.jpg

തിരുവനന്തപുരം: മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ജയില്‍ മുന്നില്‍ കാണുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനത്തിനുള്ള രാജിക്കായി ആവശ്യം പാര്‍ട്ടിയില്‍ ശക്തം. എംഎല്‍എ സ്ഥാനം രാഹുല്‍ ഒഴിയണമെന്ന ആവശ്യം ശക്തമായി. കീഴടങ്ങാനുള്ള നീക്കം രാഹുല്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് രാഹുലിനെ പിടികൂടാനുള്ള തെരച്ചിലും പോലീസ് ശക്തമാക്കിയിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ സ്വയം രാജിവെച്ച് ഒഴിയണമെന്ന് ആവശ്യപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ സല്‍പ്പേരിന് രാഹുല്‍ കളങ്കം വരുത്തിയെന്നും ധാര്‍മ്മികത മുന്‍നിര്‍ത്തി രാഹുല്‍ എംഎല്‍എ സ്ഥാനം രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ രാഹുലിനെ പാര്‍ട്ടിയിലെ പ്രാഥമികാംഗത്വത്തില്‍ നിന്നു പോലും കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.

രാഹുല്‍ രാജി വെച്ചില്ലെങ്കില്‍ പാര്‍ട്ടി പ്രതിസന്ധിയിലാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. പല നേതാക്കളും തങ്ങളുടെ പരസ്യ പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്ന സ്ഥിതിയുണ്ട്. ഇടുക്കിയില്‍ പങ്കെടുക്കേണ്ട പരിപാടിയില്‍ നിന്നും ഷാഫി പറമ്പില്‍ എംപി ഒഴിഞ്ഞിരിക്കുകയാണ്. ധാര്‍മ്മികത ഇല്ലാത്തതിനാല്‍ ധാര്‍മ്മികതയുണ്ടെങ്കില്‍ രാജി വെയ്ക്കണം എന്ന് പോലും പറയാന്‍ പറ്റില്ലെന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. വി.എം.സുധീരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വനിതാനേതാക്കള്‍ എന്നിങ്ങനെ അനേകം നേതാക്കളാണ് രാഹുല്‍ രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്.

ഒമ്പത് ദിവസമായി രാഹുല്‍ ഒളിവില്‍ തന്നെയാണ്. കീഴടങ്ങാനുള്ള നീക്കം പൊളിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. കോടതികളിലടക്കം വല വിരിച്ചിരിക്കുകയാണ്. കസ്റ്റഡിയിലുള്ള രാഹുലിന്റെ ഡ്രൈവറേയും പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെയും ചോദ്യം ചെയ്യും. കഴിഞ്ഞദിവസം രാഹുല്‍ എത്തിയെന്ന് കരുതുന്ന സുള്ള്യയില്‍ രാഹുലിന് വേണ്ടി പഴുതടച്ച അന്വേഷണം പോലീസ് നടത്തുകയാണ്. അതിനിടയില്‍ രാഹുല്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനുള്ള നീക്കത്തിലാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW