Friday, March 13, 2026 Last Updated 41 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 04 Dec 2025 04.02 PM

‘എനിക്കും മമ്മൂക്കയ്ക്കും മാത്രമേ മൂക്കിന്റെയടുത്ത് കറുത്ത ഉണ്ണിയുള്ളൂ; അതുകൊണ്ട് ഞാനതു കളഞ്ഞില്ല...’ കളങ്കാവല്‍ നായിക സീമ പറയുന്നത് കേട്ട് ചിരിയടക്കാനാവാതെ മമ്മൂട്ടി

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘കളങ്കാവല്‍’. ഇപ്പോഴിതാ ഈ സിനിമയില്‍ അഭിനയിക്കുന്ന സീമ എന്ന താരത്തിന്റെ സംസാരം കേട്ട് ചിരിക്കുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
'Kalankaval' , Mammootty, Seema
Mammootty enjoys words of kalamkalval actress seema (Image Source: Instagram)

നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയാണ് ‘കളങ്കാവല്‍’. വലിയൊരു ഇടവേളയ്ക്ക് ശേഷമെത്തുന്ന മമ്മൂട്ടി ചിത്രമായതു കൊണ്ടാകാം ഈ സിനിമയ്ക്കായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമയുടെ ഓരോ അപ്ഡേഷനുകളും പോസ്റ്ററുകളും ട്രെയിലറുമൊക്കെ ആഘോഷപൂര്‍വ്വം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.
‘കളങ്കാവല്‍’ ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. മമമ്മൂട്ടി വില്ലനായും വിനായകൻ നായകനായും എത്തുന്ന ചിത്രത്തില്‍ 22 നായികമാരുമുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കൊച്ചിയില്‍ നടപ്പോള്‍ മമ്മൂട്ടിയ്ക്ക് ഒപ്പം ചിത്രത്തിലെ 22 നായികമാരും ഒന്നിച്ച്‌ വേദിയില്‍ എത്തിയിരുന്നു. ആരാധകര്‍ക്കും സദസ്സിനുമത് കൗതുകമുള്ള നിമിഷമായി മാറുകയും ചെയ്തു.
ഇപ്പോഴിതാ ഇവന്റിനിടെ ചിത്രത്തിലെ നായികമാരിലൊരാളായ സീമയുടെ വാക്കുകള്‍ വേദിയിലും സദസ്സിലും ചിരി പടർത്തിയതാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. മമ്മൂട്ടിയുമായി തനിക്കുള്ള രസകരമായ ഒരു സാമ്യത്തെക്കുറിച്ചാണ് സീമ പറഞ്ഞപ്പോള്‍ മമ്മൂട്ടി പോലും ചിരിയടക്കാനാവാതെ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.
‘‘എന്റെ മൂക്കിന്റെ അടുത്തൊരു കറുത്ത ഉണ്ണിയുണ്ട്. പണ്ട് എല്ലാവരും പറയും ഇത് സർജറി ചെയ്തു കളയണം എന്ന്. ഞാൻ പറയും, ഇല്ല എനിക്കും മമ്മൂക്കയ്ക്കും മാത്രമേ ആ സാധനമുള്ളൂ. അന്നൊന്നും സ്വപ്നത്തില്‍ പോലും ഞാൻ വിചാരിച്ചിരുന്നില്ല അദ്ദേഹത്തെ കാണാൻ പറ്റുമെന്ന്. പക്ഷേ കണ്ടു, അഭിനയിച്ചു, ഒരുപാട് സന്തോഷം...’’ എന്നാണ് സീമ പറഞ്ഞത്. സീമയുടെ സംസാരം കേട്ട് നിറഞ്ഞ ചിരിയോടെ നില്‍ക്കുന്ന മമ്മൂട്ടിയേയും വീഡിയോയില്‍ കാണാം.
നിമിഷനേരം കൊണ്ട് വൈറലായ ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും നിറയുന്നത്. ‘എന്നെങ്കിലും നേരിൽ കാണുമ്പോൾ ഇത് പറയണമെന്ന് ആഗ്രഹിച്ചിരുന്നു അല്ലേ, മമ്മൂക്കയെ കാണിക്കുന്ന ആ നിമിഷം... എന്താ രസം കാണാന്‍, മമ്മൂട്ടിയുടെ 'അമ്പരപ്പ്' ചിരി കൊള്ളാം. സിനിമയിൽ പോലും അങ്ങനെ ഒന്ന് കണ്ടിട്ടില്ല, ശരിക്കും ഇക്കയ്ക്ക് 74 വയസ്സായോ ?, ഇക്കാന്റെ ചിരി സൂപ്പര്‍...’ എന്നതടക്കമാണ് കമന്റുകള്‍.

രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുണ്‍, മേഘ തോമസ്, മാളവിക മേനോൻ, അഭി സുഹാന, നിസ, ത്രിവേദ, സ്മിത, സിന്ധു വർമ്മ, അനുപമ, വൈഷ്ണവി സായ് കുമാർ, മോഹനപ്രിയ, സിധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, മുല്ലയ് അരസി, കാതറിൻ മരിയ, ബിൻസി, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഇതാദ്യമായിക്കാണ് ഒരു മലയാള സിനിമയില്‍ ഇത്രയധികം നായികമാർ അണിനിരക്കുന്നത്. ദുല്‍ഖർ സല്‍മാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ രചിച്ച ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കളങ്കാവല്‍’. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. വേഫറർ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന് ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Ads by Google
Thursday 04 Dec 2025 04.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW