-->
തെന്നിന്ത്യന്‍ താരം സാമന്തയുടെയും രാജ് നിദിമോരുവിന്റെയും മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. താരത്തിന്റെ അടുത്ത സുഹൃത്തായ മേഘ്‌ന വിനോദാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
പച്ച ദുപ്പട്ടയും തിളക്കമുളള മഞ്ഞ സ്യൂട്ടുമായിരുന്നു സാമന്ത ധരിച്ചിരുന്നത്. തന്റെ മെഹന്ദി ഡിസൈന്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ വിശാലമായി താരം പുഞ്ചിരിക്കുന്നതും മറ്റൊരു ചിത്രത്തില്‍ നടിയുടെ അരികിലിരുന്ന് രാജ് സാമന്തയുടെ ചിത്രം പകര്‍ത്തുന്നതായും കാണാം. ഏതായാലും താരത്തിന്റെ മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങള്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍.
‘നിങ്ങള്‍ വിവാഹിതരാകുന്നത് കാണുമ്പോള്‍ നിങ്ങളില്‍ പുതിയൊരു തരം സന്തോഷം ഞാന്‍ കണ്ടു, നിങ്ങളെ രണ്ടുപേരെയും വളരെയധികം സ്‌നേഹിക്കുന്നു. ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് സന്തോഷം നേരുന്നു എന്നായിരുന്നു ’സാമന്തയുടെ സുഹൃത്ത് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
ഡിസംബര്‍ ഒന്നിനായിരുന്നു സാമന്തയുടെയും രാജ്‌നിദിമോരുവിന്റെയും വിവാഹം. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുളള ഇഷ യോഗ സെന്ററിന്റെ ലിംഗഭൈരവി ക്ഷേത്രത്തില്‍ വെച്ച് നടന്ന സ്വകാര്യവും പരമ്പരാഗതവുമായ ചിടങ്ങിലാണ് ഇരുവരും വിവാഹിതരായത്. മുപ്പതോളം അതിഥികള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്.