Saturday, March 14, 2026 Last Updated 40 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Dec 2025 02.09 PM

‘ഉണ്ണിക്കണ്ണന്റെ കൂടെയുള്ള എന്റെ ഏകാദശി...’ സാരിയില്‍ അതിസുന്ദരിയായി ആരാധകരുടെ സ്വന്തം ബാലാമണി; ചിത്രങ്ങള്‍ പങ്കിട്ട് നവ്യ നായര്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ നവ്യ നായര്‍ വലിയൊരു കൃഷ്ണഭക്ത കൂടിയാണ്. ഇപ്പോഴിതാ ഏകാദശി ദിനത്തില്‍ ഗുരുവായൂര്‍ കണ്ണനെ കാണാന്‍ പോയ സന്തോഷം പങ്കിടുകയാണ് താരം.
Navya Nair
Navya Nair (Image Source: Instagram)

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് നവ്യ നായർ. അഭിനേത്രി, നർത്തകി എന്നതിലുപരി ജീവിതത്തിലൂടെ താൻ മനസിലാക്കിയെടുത്ത യാഥാർ‌ഥ്യങ്ങളെക്കുറിച്ചും പൊതുവേദികളിലടക്കം നവ്യ തുറന്നു പറയാറുണ്ട്. മലയാളികൾ ഹൃദയപൂര്‍വ്വം നെഞ്ചിലേറ്റിയ ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യയെ പ്രേക്ഷകര്‍ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത്. അഭിനയ രം​ഗത്ത് പഴയത് പോലെ സജീവമല്ലെങ്കിലും മുമ്പ് ചെയ്ത സിനിമകളിലൂടെ നവ്യക്ക് പ്രേക്ഷക മനസിൽ ഇന്നും സ്നേഹവും സ്ഥാനവുമുണ്ട്.
ഇപ്പോഴിതാ ഏകാദശി ദിവസം ഗുരുവായൂര്‍ കണ്ണന്റെ മുന്നിലെത്തിയതിന്റെ ചിത്രങ്ങള്‍ പങ്കിടുകയാണ് നവ്യ നായര്‍. സിയാന്‍ നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായിട്ടാണ് നവ്യ ചിത്രങ്ങളില്‍ തിളങ്ങുന്നത്. ഗുരുവായൂര്‍ അമ്പലത്തിന് മുന്നില്‍ നിന്നുള്ള ചിത്രങ്ങളാണ് നവ്യ പങ്കിട്ടിരിക്കുന്നത്. ‘‘എന്റെ ഉണ്ണിക്കണ്ണനൊപ്പം ഏകാദശി, എന്റെ സുസ്ഥിരം....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് നവ്യ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. നവ്യ പങ്കിട്ട ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്.

Ads by Google
Tuesday 02 Dec 2025 02.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW