-->
അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ പിന്തുണച്ച് നര്‍ത്തകി സത്യഭാമ. വ്യക്തമായ തെളുവുകള്‍ ഇല്ലാതെ ഇത്രയും വലിയ പ്രശ്‌നത്തില്‍ രാഹുല്‍ ഈശ്വര്‍ ഇടപെടില്ലെന്ന് സത്യഭാമ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സത്യഭാമയുടെ പ്രതികരണം.
'രാഹുൽ ഈശ്വർ നെ എനിക്ക് നേരിൽ പരിചയമില്ലെങ്കിലും, രാഹുലിന്റെ wife ദീപ എന്റെ dance acadamy യിലെ student ആയിരുന്നു...
ചില കുട്ടികൾ നൃത്തം ചെയ്യുന്നത് കാണാൻ തന്നെ ഭയങ്കര ഭംഗിയായിരിക്കും. താളം, ലയം, അഭിനയം എല്ലാം ഒത്തുവരുമ്പോളാണ് ഏതൊരു ഗുരുവിനും ആ ഒരു feel കിട്ടുന്നത്.... ദീപ അതുപോലൊരു കുട്ടിയാണ്..ഇന്ന് social media open ചെയ്താൽ രാഹുലാണ് മൊത്തത്തിൽ. ആ പയ്യൻ വ്യക്തമായ തെളിവുകൾ ഇല്ലാതെ ഒരുകാരണവശാലും ഇത്രയും വലിയ ഒരു പ്രശ്നത്തിൽ ഇടപെടില്ല..
രാഹുലിന് ഒരുപാട് ശത്രുക്കൾ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടുപോലും MLA യുടെ വിഷയത്തിൽ ഇത്രയും ധൈര്യം കാണിക്കുന്നുണ്ടെങ്കിൽ 100% ഉറപ്പിച്ചോ വ്യക്തമായ കൈകൾ MLA യുടെ സ്വന്തം party യിൽ തന്നെ ഉണ്ടെന്ന്' , എന്നാണ് സത്യഭാമയുടെ കുറിപ്പ്.