-->
പാലക്കാട് : ലൈംഗികാപവാദകേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യെ കണ്ടെത്താനാകാതെ പോലീസ്. ആറാം ദിവസവും രാഹുലിനായി തെരച്ചില്‍ തുടരുകയാണ്. ചുവന്ന കാറില്‍ രക്ഷപ്പെട്ട രാഹുല്‍ തമിഴ്‌നാട്ടിലേക്ക് മറ്റൊരു കാറില്‍ കടന്നിരിക്കാമെന്നാണ് നിഗമനം. അതിനിടയില്‍ രാഹുല്‍ രക്ഷപ്പെട്ട കാര്‍ സൂക്ഷിച്ചത് കോണ്‍ഗ്രസ് നേതാക്കളാണെന്ന ആരോപണവുമായി ബിജെപി രംഗത്ത് വന്നു.
പരാതിക്ക് പിന്നാലെ മുങ്ങിയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കോയമ്പത്തൂരിലെന്ന് സൂചന. എംഎല്‍എ രക്ഷപ്പെട്ട വഴിയെക്കുറിച്ച് സൂചന ലഭിച്ചു. മണ്ണാര്‍ക്കാട്, തേന്‍കുറിശ്ശി, കുഴല്‍മന്ദം കേന്ദ്രീകരിച്ച് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം തെരച്ചില്‍ തുടരുകയാണ്. പാലക്കാട്നിന്ന് പൊള്ളാച്ചി വഴി കോയമ്പത്തൂരിലേക്ക് പോയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാഹുല്‍ രക്ഷപ്പെട്ടത് നടിയുടെ കാറിലാണെന്നാണ് സൂചനകള്‍. പൊള്ളാച്ചിയില്‍ രണ്ട് ദിവസം തങ്ങിയെന്നും ഫോണും സിമ്മും മാറ്റിമാറ്റി ഉപയോഗിക്കുന്നതായുമാണ് വിവരം.
വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും പൊള്ളാച്ചിയില്‍ തങ്ങിയ ശേഷം അവിടെ നിന്ന് കോയമ്പത്തൂരിലേക്ക് മുങ്ങിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. രാഹുലിന് കോയമ്പത്തൂരില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നും കരുതുന്നു. നാളെ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അദ്ദേഹത്തെ പിടികൂടാന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കയാണ് അന്വേഷണ സംഘം.
ഒളിവില്‍ പോയതുമായി ബന്ധപ്പെട്ട് യുവനടിയെയും ചോദ്യംചെയ്യും. രാഹുല്‍ മുങ്ങിയത് ചുവന്ന നിറമുളള ഫോക്‌സ്വാഗണ്‍ പോളോ കാറിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ കാറിന്റെ ഉടമയായ യുവനടിയെയാണ് അന്വേഷണ സംഘം ചോദ്യംചെയ്യുക. ഉടന്‍ തന്നെ ചോദ്യംചെയ്യലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.
നടിയുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും സ്ഥിരീകരണം. നടിയെ ഇതിനകം പൊലീസ് ഫോണില്‍ ബന്ധപ്പെട്ടെന്ന് സൂചന. കഴിഞ്ഞ ബുധനാഴ്ച്ച മുതല്‍ കാര്‍ പാലക്കാട് ഉണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യംചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്.