Sunday, March 15, 2026 Last Updated 27 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 29 Nov 2025 04.00 PM

കോഴിക്കടയിലെ ഇറച്ചി വിതരണം ജോലി, സംശയം തോന്നി പരിശോധിച്ചു, കിട്ടിയത് കെട്ടുകെട്ടായി സ്കൂട്ടറിൽ കെട്ടിവച്ച 16 കിലോ കഞ്ചാവ്

16 കിലോ കഞ്ചാവ് എട്ട് പാക്കറ്റുകളിലായി കടത്താൻ ശ്രമിച്ചത്
uploads/news/2025/11/813428/Untitled-1.gif

തിരുവനന്തപുരത്ത് സ്കൂട്ടറിൽ കടത്തിയ കഞ്ചാവ് സിറ്റി ഡാൻസാഫ് സംഘം പിടികൂടി. സ്റ്റുഡിയോ റോഡിൽ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് 16 കിലോ കഞ്ചാവ് എട്ട് പാക്കറ്റുകളിലായി കടത്താൻ ശ്രമിച്ചത് . സംഭവത്തിൽ വെള്ളായണി സ്റ്റുഡിയോ റോഡ് കൊച്ചുകളിയിക്കൽ ലൈൽ ശിവനിവാസിൽ ശിവൻ (44) പിടിയിലായി. കൂടെ ഉണ്ടായിരുന്ന തൗഫീർ എന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാളാണ് കഞ്ചാവ് കൈമാറിയതെന്ന് പിടിയിലായ ശിവൻ മൊഴി നല്കി.

തൗഫീറിനായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. പായ്ക്കറ്റുകളിലാക്കിയ കഞ്ചാവ് സ്കൂട്ടറിനു മുന്നിൽ ചാക്കിൽക്കെട്ടിവെച്ചിരുന്ന രീതിയിലാണ് പിടിച്ചെടുത്തത്.

നേമം പൊലീസിന്റെ ക്രിമിനൽ പട്ടികയിലുള്ള തൗഫീറിന്റ ഉടമസ്ഥതയിൽ കോലിയക്കോടുള്ള കോഴിക്കടയിൽനിന്ന്‌ ഹോട്ടലുകളിൽ ഇറച്ചി വിതരണംചെയ്യുന്ന ജോലിയാണ് ഇയാൾക്ക്. ഇയാളെ റിമാൻഡ് ചെയ്തു.

Ads by Google
Ads by Google
TRENDING NOW