-->
തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് ബാലതാരമായി സിനിമയിലെത്തി പിന്നീട് ബിഗ് സ്ക്രീനില്‍ നായികയായി തിളങ്ങി തന്റേതായ ഇടം നേടിയെടുത്ത താരമാണ് കീര്‍ത്തി. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ ‘റിവോള്‍വർ റീത്ത’ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖങ്ങളുടെ തിരക്കിലാണ് താരം.
ഇപ്പോഴിതാ സിനിമാമേഖയിലെ എട്ട് മണിക്കൂർ ഷിഫ്റ്റ് വിവാദത്തില്‍ തന്റെ നിലപാട് തുറന്നു പറയുകയാണ് നടി കീർത്തി സുരേഷ്. താന്‍ ഏതുതരം ഷിഫ്റ്റിലും ജോലി ചെയ്യാന്‍ തയ്യാറാണെന്നും താന്‍ ഒമ്പത് മുതല്‍ ആറ് വരെയുള്ള ഷെഡ്യൂളുകളിലും, രാത്രി ഷിഫ്റ്റുകളിലും ജോലി ചെയ്തിട്ടുണ്ടെന്നും ഒരാളുടെ ആരോഗ്യം പരിഗണിച്ച് ഒരു ദിവസം എട്ട് മണിക്കൂര്‍ മാത്രം ജോലി ചെയ്യുന്നതാണ് ഉചിതം എന്ന ചിന്തയില്‍ നിന്നാണ് ഇങ്ങനെയൊരു ആവശ്യം ഉയരുന്നതെന്ന് കീര്‍ത്തി പറഞ്ഞു.
‘‘ഭക്ഷണം പ്രധാനമാണ്, വര്‍ക്കൗട്ട് പ്രധാനമാണ് എന്നൊക്കെ നമ്മള്‍ പറയുന്നതുപോലെ, ഉറക്കവും വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ, എട്ട് മണിക്കൂര്‍ ജോലി എന്ന് പറയുന്നതിന് ഒരു കാരണമുണ്ട്.
എന്റെ തുടക്കകാലത്ത്, മഹാനടിയൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍ ഒരേസമയം മറ്റ് അഞ്ച് സിനിമകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഞാൻ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ചിലപ്പോള്‍ രാത്രി ഒമ്പത് മുതല്‍ പുലർച്ചെ അഞ്ച് വരെയൊക്കെ ജോലി ചെയ്തിട്ടുണ്ട്. രാവിലെ ഒരു സിനിമയുടെ ഷൂട്ടിംഗ് ആണെങ്കില്‍ വൈകുന്നേരം മറ്റൊന്നിന്റെയാകും. പല ദിവസങ്ങളിലും ഇങ്ങനെയായിരുന്നു. എന്നാലും ഒമ്പത് ടു ആറ് വരെയുള്ള ഷെഡ്യൂളുകളിലും ജോലി ചെയ്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം രണ്ട് രീതിയിലും ജോലി ചെയ്യാൻ ഞാൻ തയ്യാറാണ്.
ഒന്‍പതുമുതല്‍ ആറുവരെ ഷൂട്ടിങ് ഉള്ള സെറ്റില്‍, ഒന്‍പതാവുമ്പോഴേക്ക് നമ്മള്‍ മേക്കപ്പ് ചെയ്ത് തയ്യാറാകേണ്ടിവരും. അതിനര്‍ഥം 7.30-ന് സെറ്റില്‍ എത്തണം. 6.30-ന് വീട്ടില്‍നിന്ന് ഇറങ്ങേണ്ടിവരും. 5.30-നെങ്കിലും എഴുന്നേല്‍ക്കണം. ഒന്‍പതുമുതല്‍ ആറുവരെ ഷൂട്ടിങ് ഉള്ള സെറ്റില്‍, ഒന്‍പതാവുമ്പോഴേക്ക് നമ്മള്‍ മേക്കപ്പ് ചെയ്ത് തയ്യാറാകേണ്ടിവരും.അതിനര്‍ഥം 7.30-ന് സെറ്റില്‍ എത്തണം. 6.30-ന് വീട്ടില്‍നിന്ന് ഇറങ്ങേണ്ടിവരും. 5.30-നെങ്കിലും എഴുന്നേല്‍ക്കണം. ആറിനോ ആറരയ്ക്കോ പാക്കപ്പ് കഴിഞ്ഞാല്‍ വസ്ത്രംമാറി ഏഴുമണിയോടെ സെറ്റില്‍നിന്ന് ഇറങ്ങും. വീട്ടിലോ ഹോട്ടലിലോ എത്തുമ്പോഴേക്ക് എട്ടുമണിയാവും. വസ്ത്രംമാറി വര്‍ക്ക് ഔട്ടിനൊക്കെ പോയി തിരിച്ചെത്തുമ്പോഴേക്ക് പത്തുമണിയാവും. കുളിച്ച് അത്താഴം കഴിക്കുമ്പോഴേക്ക് 11 മണി. എല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോള്‍ 11.30. എന്നിട്ടും രാവിലെ എഴുന്നേല്‍ക്കേണ്ടത് 5.30-നാണ്.
എട്ടുമണിക്കൂര്‍ ഉറക്കം ആരോഗ്യത്തിന് നല്ലതാണെന്ന് പറയും. പക്ഷേ, ഒമ്പതുമുതല്‍ ആറുവരെയുള്ള ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കുപോലും ആറുമണിക്കൂര്‍ കഷ്ടിച്ചാണ് ഉറക്കം ലഭിക്കുന്നത്. അപ്പോള്‍ ഒമ്പതുമുതല്‍ ഒമ്പതുവരെ ഷിഫ്റ്റാണെങ്കില്‍ ഓര്‍ത്തുനോക്കൂ. അഞ്ചുമണിക്കൂറോ അതില്‍ കുറവോ മാത്രമേ ഉറക്കം ലഭിക്കൂ. ഞങ്ങള്‍ക്ക് മുമ്പെത്തി ഞങ്ങള്‍ക്ക് ശേഷം പോകുന്ന സാങ്കേതികപ്രവര്‍ത്തകരുടെ കാര്യം ഓര്‍ത്തുനോക്കൂ, അവര്‍ക്ക് ഇതിലും കൂടുതല്‍ സമയമെടുക്കും.
ഓരോ ഇന്‍ഡസ്ട്രിയിലും ഇത് വ്യത്യസ്തമാണ്. തമിഴിലും തെലുങ്കിലും സാധാരണയായി ഒമ്പതുമുതല്‍ ആറുവരെയാണ് ഷിഫ്റ്റ്. ചില ലൊക്കേഷനുകളില്‍, പ്രധാന സീനുകള്‍ക്കുവേണ്ടി ഒമ്പതുമുതല്‍ ഒമ്പതുവരെയുള്ള ഷിഫ്റ്റ് ആവശ്യപ്പെട്ടേക്കും. എന്നാല്‍, മലയാളത്തിലും ഹിന്ദിയിലും 12 മണിക്കൂറാണ് ജോലി സമയം. മലയാളത്തില്‍ ബ്രേക്ക് പോലുമില്ല, തുടര്‍ച്ചയായ ഷെഡ്യൂളിലാണ് ജോലി ചെയ്യുന്നത്. അവിടെ ജോലി ചെയ്യുന്ന ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്, അവരെല്ലാം പറയാറുണ്ട് ഇത് എത്ര ബുദ്ധിമുട്ടാണെന്ന്. ഇത്രയധികം സമയം ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ ലൈറ്റ്മാന്‍മാര്‍ക്ക് ഒരു ദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് ഉറങ്ങാന്‍ ലഭിക്കുന്നത്. കേരളത്തില്‍ ലൈറ്റ് ബോയ്‌സ് വെറും രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് ഉറക്കം കിട്ടാത്തത് ഒരു വലിയ പ്രശ്‌നമാണ്. വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിത് കാരണമാകും. എന്റെ ആരോഗ്യം പരിഗണിച്ച് ഒരാള്‍ ഒരു ദിവസം എട്ട് മണിക്കൂർ മാത്രം ജോലി ചെയ്യുന്നതില്‍ കാര്യമുണ്ട്. അങ്ങനെയൊരു ചിന്തയില്‍ നിന്നാണ് ഇങ്ങനെയൊരു ആവശ്യം വരുന്നതെന്ന് കുരുതുന്നു...’’ കീര്‍ത്തി സുരേഷ് പറഞ്ഞു. ഷൂട്ടിംഗ് സെറ്റുകളിലെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നാണ് താരത്തിന്റെ പ്രധാന ആവശ്യം. തന്റെ പുതിയ സിനിമയായ ‘റിവോള്‍വര്‍ റീത്ത’യുടെ പ്രൊമോഷന്റെ ഭാഗമായുള്ള പ്രെസ് മീറ്റിലാണ് കീര്‍ത്തി ഇക്കാര്യം വെളിപ്പെടുത്തിയത്. സ്പിരിറ്റ്, കല്‍ക്കി 2898 എഡി സീക്വല്‍ എന്നീ രണ്ട് ഹൈ പ്രൊഫൈല്‍ പ്രോജക്ടുകളില്‍ നിന്ന് ദീപിക പദുക്കോണ്‍ പിന്മാറിയതിനെ തുടർന്നാണ് ജോലി മണിക്കൂർ ഡിമാൻഡ് ഉയർന്നുവന്നത്.
റിവോൾവർ റീത്തയുടെ പ്രീ-റിലീസ് പത്രസമ്മേളനത്തിൽ, ദീപിക പദുക്കോൺ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് ധീരവും വ്യക്തവുമായ മറുപടി നൽകി കീർത്തിയുടെ പ്രസ്താവന പരിപാടിയിലെ ഏറ്റവും വലിയ സംസാര വിഷയങ്ങളിലൊന്നായി മാറി.
ദീപിക സിനിമയില്‍ നിന്ന് പിന്മാറാനുള്ള കാരണം എന്താണെന്ന് നിർമ്മാതാക്കള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ജോലി സമയത്തെ ചൊല്ലി ദീപിക ഉന്നയിച്ച ഡിമാന്റുകള്‍ വാർത്തകളില്‍ ഇടം നേടിയിരുന്നു. നേരത്തെ, സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിന്ന് ദീപികയുടെ ഈ ഡിമാൻഡുകള്‍ അംഗീകരിക്കാൻ കഴിയാതെ താരത്തെ ഒഴിവാക്കിയിരുന്നതായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ, കല്‍ക്കി സെറ്റിലും നടി കുറഞ്ഞ ജോലി സമയം ആവശ്യപ്പെട്ടെന്നും, ഇത് തർക്കത്തിന് ഇടയാക്കിയെന്നുമാണ് പുറത്തുവരുന്ന വിവരം. ഇതേ തുടർന്നാണ് താരത്തെ സിനിമയില്‍ നിന്ന് പൂർണ്ണമായി ഒഴിവാക്കിയതെന്നാണ് സൂചന.